ഇക്കാര്യങ്ങൾ ചെയ്തോളൂ, കോളൻ ക്യാൻസറിനെ തടയാം
ഇക്കാര്യങ്ങൾ ചെയ്തോളൂ, കോളൻ ക്യാൻസറിനെ തടയാം.
ഇക്കാര്യങ്ങൾ ചെയ്തോളൂ, കോളൻ ക്യാൻസറിനെ തടയാം
വൻകുടലിലെ അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയാണ് കോളൻ ക്യാൻസർ എന്ന് പറയുന്നത്. വൻകുടലിൽ മലദ്വാരത്തോട് ചേർന്ന ഭാഗത്താണ് കോളൻ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്.
യുവാക്കളിലെ കോളൻ ക്യാൻസർ വർധിച്ചുവരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. കോളൻ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്നതാണ് ഇനി പറയുന്നത്.
കൊളോണോസ്കോപ്പി, വെർച്വൽ കൊളോണോസ്കോപ്പി, സിഗ്മോയിഡോസ്കോപ്പി എന്നിവയുൾപ്പെടെ ടെസ്റ്റുകൾ കോളൻ ക്യാൻസർ കണ്ടെത്താൻ സഹായിക്കും.
ഉയർന്ന അളവിൽ ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് ദഹന പ്രശ്നങ്ങൾ അകറ്റുന്നതിനും ക്യാൻസർ സാധ്യതസ കുറയ്ക്കാനും സഹായിക്കും.
മധുര പാനീയങ്ങൾ കുടിക്കുന്നതും മധുര പലഹാരങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക. കാരണം ഇത് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ക്യാൻസർ സാധ്യത കൂട്ടുന്നതിനും കാരണമാകും.
മദ്യപാനം ക്യാൻസർ മാത്രമല്ല ഹൃദ്രോഗത്തിനുമുള്ള സാധ്യതയും കൂട്ടുന്നു. അതിനാൽ മദ്യം ഒഴിവാക്കുക.
റെഡ് മീറ്റ് കോളൻ ക്യാൻസറിനുള്ള സാധ്യത കൂട്ടുന്നു. റെഡ് മീറ്റ് അഥവാ ചുവന്ന മാംസം ടൈപ്പ് 2 പ്രമേഹ സാധ്യത കൂട്ടുമെന്നും ഗവേഷകർ പറയുന്നു.
ദിവസവും 20 മിനുട്ട് വ്യായാമം ചെയ്യുന്നത് ക്യാൻസർ മാത്രമല്ല ഹൃദ്രോഗ സാധ്യതയും കുറയ്ക്കും.