VIshu 2025 : രുചികരമായ കൂർക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
കൂർക്ക അര കിലോ ( വൃത്തിയാക്കി എടുത്തു അരിഞ്ഞത് )
ഉപ്പ് 1/2 സ്പൂൺ
മുളക് പൊടി 1 സ്പൂൺ
കുരുമുളക് പൊടി 1/4 സ്പൂൺ
മഞ്ഞൾ പൊടി 1/4 സ്പൂൺ
വെളുത്തുള്ളി ചതച്ചത് 1 ടേബിൾ സ്പൂൺ
വെള്ളം 1/2 കപ്പ്
അരിഞ്ഞു വച്ച കൂർക്കയിലേക്ക് പൊടികൾ എല്ലാം ഇട്ടു വെള്ളവും ചേർത്ത് വേവിച്ചു മാറ്റി വയ്ക്കുക.
കൊച്ചുള്ളി 20 എണ്ണം
സവാള 2 എണ്ണം
തേങ്ങ കൊത്തു
പച്ചമുളക് 4 എണ്ണം
കറിവേപ്പില ആവശ്യത്തിന്
ഉണക്ക മുളക് 4 എണ്ണം
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
മഞ്ഞൾ പൊടി 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കൊച്ചുള്ളിയും ഉണക്ക മുളകും ഒന്നു ചതച്ചു വയ്ക്കണം. ഇനി പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ തേങ്ങ കൊത്ത് ഇട്ട് അതിലേക്കു കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും ഇട്ടു മൂപ്പിച്ചു കഴിഞ്ഞു അതിലേക്കു സവാള അരിഞ്ഞത്, പച്ചമുളക്, കറിവേപ്പില ഇട്ട് ഒന്നു വഴറ്റി എടുക്കുക. ഇനി ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന കൊച്ചുള്ളി, ഉണക്ക മുളക് ചേർത്തു ഇളക്കി ഒന്ന് മൂത്തു വരുമ്പോൾ നേരെത്തെ വേവിച്ചു വച്ചിരിക്കുന്ന കൂർക്ക ചേർത്തിളക്കി ചെറിയ തീയിൽ മൊരിയിച്ചെടുത്താൽ നല്ല അടിപൊളി കൂർക്ക മെഴുക്കുപുരട്ടി റെഡി.