Today Horoscope : ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)

പുതിയ സംരംഭങ്ങൾ തുടങ്ങും. ആഗ്രഹിച്ച വാഹനം വാങ്ങാൻ കഴിയും. കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കും.

ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം1/2) 

പല കാര്യങ്ങളും അനുകൂലമായി തീരും. അറിയാതെ ചെയ്ത അബദ്ധങ്ങൾ തിരുത്തും. ധനസ്ഥിതി മെച്ചപ്പെടും.

മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4) 

പ്രവർത്തനരംഗത്ത് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും.തീർത്ഥയാത്ര ചെയ്യും.

കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം) 

പ്രവർത്തനരംഗത്ത് ക്രമാനുഗതമായ വളർച്ച ഉണ്ടാവും. ആരോഗ്യം തൃപ്തികരമാണ്. ബന്ധുക്കളുടെ സഹായം ലഭിക്കും.

ചിങ്ങം:-(മകം, പൂരം, ഉത്രം 1/4) 

അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിച്ചു കഴിയാൻ സാധിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.

കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2) 

തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ പരിഹരിക്കും. എതിരാളികളെ വശത്താക്കും. പൊതുവേ തൃപ്തികരമായ കാലമാണ്. 

തുലാം:- (ചിത്തിര 1/2,  ചോതി, വിശാഖം 3/4) 

വിദേശത്ത് നിന്ന് സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാം. പുതിയ വീട് വാങ്ങാനുള്ള ആഗ്രഹം സഫലമാകും.

വൃശ്ചികം:-(വിശാഖം 1/4 , അനിഴം, തൃക്കേട്ട)

വരുമാനം വർദ്ധിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പൊതുവേ ദൈവാധീനം ഉള്ള കാലമാണ്. 

ധനു:-(മൂലം, പൂരാടം, ഉത്രാടം1/4) 

സാമ്പത്തിക ഞെരുക്കം ഉണ്ടാകും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂല മല്ല.ആരോഗ്യം തൃപ്തികരമാണ്.

മകരം:- (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) 

ദൈവാധീനം ഉള്ള കാലമാണ്. കുടുംബ ജീവിതം സമാധാനപരമാകും.ചിലർക്ക് സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. 

കുംഭം:-( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി3/4)

സാമ്പത്തിക ബാധ്യത പരിഹരിക്കാൻ കഴിയും. പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കും.യാത്ര കൊണ്ട് നേട്ടം ഉണ്ടാകും.

മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)

ഏറ്റെടുത്ത കാര്യങ്ങൾ സമയബന്ധിത മായി പൂർത്തിയാക്കും. കുടുംബജീവിതം സന്തോഷകരമാകും. ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും യാത്ര ഗുണകരമാകും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

By admin