ശ്വാസകോശ ക്യാൻസറിന്റെ ആറ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ശ്വാസകോശ ക്യാൻസറിന്റെ ആറ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ശ്വാസകോശ ക്യാൻസറിന്റെ ആറ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. 

ശ്വാസകോശ ക്യാൻസറിന്റെ ആറ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ശ്വാസകോശ ക്യാൻസറിന്റെ ആറ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ 

ശ്വാസകോശാർബുദം

ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് ശ്വാസകോശാർബുദം. ലോകമെമ്പാടുമുള്ള ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളുടെ പ്രധാന കാരണം ശ്വാസകോശ അർബുദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
 

ശ്വാസകോശാർബുദം

അസാധാരണമായ കോശങ്ങൾ വളരുകയും പെരുകുകയും ശരീരത്തിൽ മുഴകൾ രൂപപ്പെടുകയും ചെയ്യുമ്പോൾ ശ്വാസകോശാർബുദം സംഭവിക്കുന്നു. 
 

പുകവലി

പുകവലിയാണ് ഈ ക്യാൻസറിൻ്റെ പ്രധാന കാരണം. 85 ശതമാനത്തിലധികം കേസുകളും ഇത് മൂലമാണ് സംഭവിക്കുന്നത്. ശ്വാസകോശ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
 

നഖങ്ങളിലെ മാറ്റങ്ങൾ

വിരലിന്റെ അഗ്രങ്ങളിൽ ഉണ്ടാകുന്ന നീർവീക്കം കാരണം നഖം ചർമോപരിതലത്തിൽ നിന്ന് ഉയർന്നു കാണപ്പെടുന്ന ക്ലബ്ബിങ് എന്ന രോ​ഗാവസ്ഥ ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണമാണ്.

കഴുത്തിലും മുഖത്തും വീക്കം

മുഖത്തും കഴുത്തിലും വീക്കം ഉണ്ടാകുന്നത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം. തലയിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന സിരയിൽ ശ്വാസകോശ ട്യൂമർ ഉണ്ടാകാം.
 

അസ്ഥി വേദന

പുറം വേദനയോ ഇടുപ്പിലോ ഉണ്ടാകുന്ന വേദനയും ശ്വാസകോശ കാൻസറിന്റെ ലക്ഷണമാകാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കാൻസർ വ്യാപിച്ചിട്ടുണ്ടെങ്കിൽ ഇത് സംഭവിക്കും.

വിട്ടുമാറാത്ത ചുമ

ചില ശ്വാസകോശ അർബുദ രോഗികളിൽ വിട്ടുമാറാത്ത ചുമ കാണപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.
 

അമിത ക്ഷീണം

ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങളിൽ മാറാത്ത ക്ഷീണം ഉൾപ്പെടുന്നു. കാൻസറിൽ നിന്ന് രക്തത്തിലേക്ക് പുറത്തുവിടുന്ന രാസവസ്തുക്കൾ മൂലമാണ് ഇത് സംഭവിക്കുന്നത്. 

By admin