വിഷുസദ്യയ്ക്ക് രുചികരമായ മാങ്ങ പച്ചടി തയ്യാറാക്കിയാലോ ?

വിഷുസദ്യയ്ക്ക് രുചികരമായ മാങ്ങ പച്ചടി തയ്യാറാക്കിയാലോ ?

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

വിഷുസദ്യയ്ക്ക് രുചികരമായ മാങ്ങ പച്ചടി തയ്യാറാക്കിയാലോ ?

വേണ്ട  ചേരുവകൾ 

1.മാങ്ങ (അധികം പുളിയില്ലാത്തത് )                     രണ്ട് എണ്ണം 

2.മഞ്ഞൾപ്പൊടി                                                      കാൽ ടീ സ്പൂൺ 

മുളക് പൊടി                                                               ഒരു ടീ സ്പൂൺ 

കടുക് ചതച്ചത്                                                         കാൽ ടീ സ്പൂൺ 

പച്ച മുളക്                                                            രണ്ടെണ്ണം (അരിഞ്ഞത് )

ഉപ്പ്                                                                               ആവശ്യത്തിന് 

3.തേങ്ങ ചിരകിയത്                                                 കാൽ കപ്പ് 

ജീരകം                                                                        കാൽ ടീ സ്പൂൺ 

4.തൈര് (അധികം പുളിയില്ലാത്തത് )                 അര കപ്പ് 

പാകം ചെയ്യുന്ന വിധം 

ആദ്യം മാങ്ങ തൊലി ചെത്തി ചെറിയ കഷണങ്ങളായി അരിയുക. അതിലേക്ക് രണ്ടാമത്തെ ചേരുവകൾ ചേർത്ത് അര മണിക്കൂർ വയ്ക്കുക. തേങ്ങയും, ജീരകവും അരച്ചു ചേർക്കുക.അതിലേക്ക് തൈര് ചേർക്കുക. കടുക് വറുത്തിട്ട ശേഷം വിളമ്പുക.

വിഷുസദ്യയിലൊരുക്കാൻ കിടിലൻ ബീറ്റ്റൂട്ട് പച്ചടി ; റെസിപ്പി

 

 

By admin