വിഷുസദ്യയിലൊരുക്കാൻ കിടിലൻ ബീറ്റ്റൂട്ട് പച്ചടി ; റെസിപ്പി

വിഷുസദ്യയിലൊരുക്കാൻ കിടിലൻ ബീറ്റ്റൂട്ട് പച്ചടി ; റെസിപ്പി

 

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

വിഷുസദ്യയിലൊരുക്കാൻ കിടിലൻ ബീറ്റ്റൂട്ട് പച്ചടി ; റെസിപ്പി

വേണ്ട ചേരുവകൾ

ബീറ്റ്റൂട്ട്                                              2 എണ്ണം

തേങ്ങ ചിരകിയത്                           1 കപ്പ്

പഞ്ചസാര                                          2 ടീസ്പൂൺ

തൈര്                                                  അര കപ്പ്

ജീരകം                                               ആവശ്യത്തിന്

ഉപ്പ്                                                       ആവശ്യത്തിന്

വെളുത്തുളളി                                   2 അല്ലി

കടുക്                                                ആവശ്യത്തിന്

കറിവേപ്പില                                    ആവശ്യത്തിന്

എണ്ണ                                                  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

ആദ്യം  ബീറ്റ്റൂട്ട്  നന്നായി വേവിച്ച് മാറ്റി വയ്ക്കുക. മിക്സിയുടെ ജാറിൽ ഒരു കപ്പ് തേങ്ങ ചിരകിയതും 2 ടീസ്പൂൺ പഞ്ചസാരയും കുറച്ച് ജീരകവും ഒരു അല്ലി വെളുത്തുള്ളിയും  വേവിച്ച് വച്ചിരിക്കുന്ന ബീറ്റ് റൂട്ടും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക . ശേഷം ഒരു പാനിൽ കുറച്ച്  എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പില ഇട്ട ശേഷം അരച്ച് വച്ചിരിക്കുന്ന മിശ്രിതം ചേർത്ത് ഇളക്കി കൊടുക്കുക . ഇത് തണുത്തതിനു ശേഷം കുറച്ച് തൈര് ചേർത്ത് വിളമ്പാം. സ്വാദിഷ്ടമായ ബീറ്റ് റൂട്ട് പച്ചടി റെഡി!

Vishu 2025: വിഷുവിന് കിടിലന്‍ രുചിയില്‍ തയ്യാറാക്കാം ഇൻസ്റ്റന്‍റ് ഉണ്ണിയപ്പം; റെസിപ്പി

 

By admin