വായു ശുദ്ധീകരിക്കാൻ ഈ 5 ഇൻഡോർ പ്ലാന്റുകൾ വീട്ടിൽ വളർത്താം 

ഇൻഡോർ പ്ലാന്റുകളെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ആദ്യം ഓടിയെത്തുന്നത് അതിന്റെ എസ്തെറ്റിക് ലുക്കും, പച്ചപ്പ് നിറഞ്ഞ ബാൽക്കണിയും പൂക്കളുമൊക്കെയാണ്. എന്നാൽ ഭംഗിക്ക് മാത്രമല്ല ഇൻഡോർ പ്ലാന്റുകൾക്ക് വേറെയും ഗുണങ്ങളുണ്ട്. അതിലൊന്നാണ് വീടിനുള്ളിലെ വായുവിനെ ശുദ്ധീകരിക്കുന്നത്. വായു ശുദ്ധീകരിക്കാൻ ശേഷിയുള്ള ഇൻഡോർ പ്ലാന്റുകൾ ഇതാണ്. 

അരേക്ക പാം 

കാണാൻ ആഡംബരവും നല്ല ഉയരത്തിൽ വളരുന്ന ഒന്നുമാണ് അരേക്ക പാം. ഇത് വീടകത്തിന് പ്രത്യേക ഭംഗി നൽകുന്നു. വായുവിലുള്ള ടോക്സിൻസായ ഫോർമൽ ഡിഹൈഡ്, സൈലീൻ എന്നിവയെ നീക്കം ചെയ്യുന്നതിൽ പേരുകേട്ടവയാണ് അരേക്ക പാം. 

ബാംബൂ പാം

ബാംബൂ പാംമും ഉയരത്തിൽ വളരുന്ന ചെടിയാണ്. വായുവിലെ മലിനീകരണത്തെ ശുദ്ധീകരിക്കാനും ശുദ്ധവായു നൽകാനും ഈ ചെടിക്ക് സാധിക്കും. ബാംബൂ പാം ബെൻസീൻ, ഫോർമൽഡിഹൈഡ്, ട്രൈക്ലോറോഥിലീൻ തുടങ്ങിയ ടോക്സിനുകളെ വായുവിൽ നിന്നും നീക്കം ചെയ്യുകയും അതുവഴി ശുദ്ധവായു നൽകുകയും ചെയ്യുന്നു. 

റബ്ബർ പ്ലാന്റ് 

വലിപ്പമുള്ള തിളങ്ങുന്ന ഇലകളുള്ള ചെടിയാണ് റബ്ബർ പ്ലാന്റ്. ഇത് വീടിന് എസ്തെറ്റിക് ലുക്ക് തരുന്നു. ഒലിവ് പോലുള്ള കടുത്ത പച്ചനിറമാണ് ഇതിന്റെ ഇലകൾക്ക്. വായുവിനെ മലിനപ്പെടുത്തുന്ന ടോക്സിനായ ഫോർമൽഡിഹൈഡിനെ നീക്കം ചെയ്യാൻ ബെസ്റ്റാണ് ഇത്.

ഇംഗ്ലീഷ് ഐവി 

വേറിട്ട ആകൃതിയിലുള്ള ഇലകൾ കൊണ്ട് വ്യത്യസ്തമാണ് ഇംഗ്ലീഷ് ഐവി. കടുത്ത പച്ച നിറം കലർന്ന വേരുകൾ പടർന്നതുപോലുള്ള ഇലകൾ വീടിന് കൂടുതൽ ഭംഗി നൽകുന്നു. ഇംഗ്ലീഷ് ഐവി  വായുവിലൂടെ പൂപ്പൽ പകരുന്നതിനെ തടയും.

പോത്തോസ്‌ 

ഇൻഡോർ പ്ലാന്റുകളിൽ പേരുകേട്ടവയാണ് പോത്തോസും മണി പ്ലാന്റും. വളരെ കുറച്ച് സൂര്യപ്രകാശവും വെള്ളവും മാത്രമാണ് ഇതിന് ആവശ്യം. അതിനാൽ തന്നെ ചെറിയ രീതിയിലുള്ള പരിപാലനം മാത്രമേ പോത്തോസിന് ആവശ്യം വരുന്നുള്ളു. ഇത് ഫോർമൽഡിഹൈഡ്, സൈലീൻ, ബെൻസീൻ എന്നിവ വായുവിൽ നിന്നും നീക്കം ചെയ്യാൻ സഹായിക്കുന്നു.      

ബാൽക്കണിയിൽ ചെറിയൊരു റോസ് ഗാർഡൻ ഒരുക്കിയാലോ?

By admin