രഹസ്യവിവരം, എക്സൈസ് നേരെ നമ്പികുളം മലയിലേക്ക്, പരിശോധനയിൽ നശിപ്പിച്ചത് 700 ലിറ്റര്‍ വാഷും 33 ലിറ്റര്‍ ചാരായവും
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ട് നമ്പികുളം മലയിൽ വാറ്റ് കേന്ദ്രം കണ്ടെത്തി. പേരാമ്പ്ര എക്സൈസ് നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. റെയ്ഡില്‍ 700 ലിറ്റര്‍ വാഷും 33 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി. വാഷും ചാരായവും എക്സൈസ് നശിപ്പിച്ചു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന.
കൊക്കെയ്ന്‍ പിടിച്ചെടുത്തു
കൊക്കയിനും കഞ്ചാവുമായി കോഴിക്കോട് സ്വദേശി വയനാട്ടിൽ പിടിയിൽ. കോഴിക്കോട്, ഈസ്റ്റ്ഹിൽ, പിലാക്കൽ വീട്ടിൽ, ജോബിൻ ജോസഫിനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന്. 0.45 ഗ്രാം കൊക്കയിനും, 5.02 കഞ്ചാവുമാണ് പിടിച്ചെടുത്തത്.
കഞ്ചാവ് പിടികൂടി
കണ്ണൂർ കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് 2.3 കിലോ കഞ്ചാവ് പിടികൂടി. മാങ്ങാട്ടിടം സ്വദേശി മുക്താറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയിൽ കടത്തുന്നതിനിടെയാണ് പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
കോഴിക്കോട് നഗരത്തിലെ ഗോവിന്ദാപുരത്ത് 16.5 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പുലർച്ചെ നാലുമണിയോടെയാണ് ഡാൻസാഫും മെഡിക്കൽ കോളേജ് പൊലീസും ചേർന്ന് എംഡിഎം പിടിച്ചെടുത്തത്. തളിക്കുളങ്ങര സ്വദേശി അരുൺകുമാർ, കുതിരവട്ടം സ്വദേശി റിജുൽ എന്നിവർ പിടിയിലായത്. ഇരുവരും നേരത്തേയും എംഡിഎംഎ കേസിൽ പിടിക്കപ്പെടുകയും ജയിലിലാവുകയും ചെയ്തിട്ടുണ്ട്. അരുൺകുമാറിനെ മീനങ്ങാടി എക്സൈസ് 330 ഗ്രാം എംഡിഎംഎയുമായി പിടികൂടിയ കേസിൽ 20 മാസം ജയിലിൽ കിന്നിട്ടുണ്ട്. റിജിൽ എംഡിഎംഎ കൈവശം വച്ചതിന് 3 മാസം ജയിലിൽ കിടന്നിട്ടുണ്ട്.