യുവതിയും രണ്ടു കുട്ടികളും തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് മര്‍ദിക്കാറുണ്ടെന്ന് പൊലീസ്, മരിച്ച ദിവസവും തര്‍ക്കം

ലക്ക്നൗ: യുവതിയേയും രണ്ട് മക്കളേയും ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനേയും സഹോദരിയേയും അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മകളും കുട്ടികളും മരിച്ചതില്‍ ദുരൂഹതയാരോപിച്ച് യുവതിയുടെ അച്ഛനും സഹോദരനും നല്‍കിയ പരാതിയിലാണ് നടപടി. മരിച്ച യുവതിക്ക് 35 വയസായിരുന്നു.

ഭര്‍ത്താവിനും ഭര്‍തൃസഹോദരിക്കും മരിച്ച യുവതിയെ ഇഷ്ടമായിരുന്നില്ലെന്നും അയാള്‍ യുവതിയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതി മരിച്ച ദിവസവും ഇവര്‍ തമ്മില്‍ പ്രശ്നം ഉണ്ടായിരുന്നു. മൂന്ന് കുട്ടികളാണ് ഇവര്‍ക്ക്. ഇളയ രണ്ട് കുട്ടികളാണ് യുവതിയുടെ കൂടെ മരിച്ചത്. 

 (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Read More:‘ആംബുലൻസ് ഡ്രൈവറോട് സിറാജുദ്ദീൻ പറഞ്ഞത് അസ്മക്ക് ശ്വാസംമുട്ടലെന്ന്, ചോരക്കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചില്ല’

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin

You missed