പൂവിന്റെ പ്രത്യേകത എന്തെന്ന് ചോദ്യം; ‘ചെമ്പരത്തി കിട്ടിയില്ല അതോണ്ടാ’ന്ന് തഗ്ഗടിച്ച് ഹണി റോസ്

‘ബോയ്‌ ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് ഹണി റോസ്. ഒരിടവേളയ്ക്ക് ശേഷം ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ ഹണി റോസ് അവതരിപ്പിച്ച, ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ഏറെ ജനശ്രദ്ധനേടിയിരുന്നു. നിലവിൽ തമിഴ്, തെലുങ്ക് സിനിമകളിലും ഭാ​ഗമാണ് ഹണി റോസ്. കേരളത്തിൽ ഉദ്ഘാടന വേദികളിൽ സ്ഥിരം സാന്നിധ്യമായ ഹണി റോസ് ഇനാ​ഗുറേഷനിടെ വന്ന ചോദ്യത്തിന് നൽകിയ മറുപടിയാണ് വൈറലാകുന്നത്. 

ഒരു ജ്വല്ലറി ഉ​ദ്ഘാടനത്തിന് എത്തിയതായിരുന്നു ഹണി റോസ്. വൈറ്റ് ഡ്രെസിൽ വൈറ്റ് പൂവം വച്ചാണ് താരം എത്തിയത്. ഇതിനിടെ പൂവിന്റെ പ്രത്യേകത എന്തെന്നാണ് ഒരാൾ ചോദിച്ചത്. ഇതിന്, ‘ചെമ്പരത്തി കിട്ടിയില്ല അതോണ്ട് ഇത് വയ്ക്കാമെന്ന് കരുതി’, എന്നാണ് ഹണി റോസ് മറുപടി നൽകിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. 

’65കാരന്റെ കാമുകി 30കാരി, ചേരാത്ത വേഷം’; കമന്‍റിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മാളവിക മോഹനൻ

അതേസമയം, റേച്ചല്‍ എന്ന ചിത്രമാണ് മലയാളത്തില്‍ ഹണി റോസിന്‍റേതായി റിലീസ് ചെയ്യാനുള്ളത്. ആനന്ദിനി ബാലയാണ് സംവിധാനം. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം കൂടിയാണ് റേച്ചല്‍. ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എൻ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജനുവരി 10ന് ആയിരുന്നു റേച്ചല്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് മാറ്റുക ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin