പരീക്ഷയില്ലാതെ സർക്കാർ ജോലി! ശമ്പളം 50,000, നിയമനം കേരളത്തിൽ; വിശദവിവരങ്ങൾ നോക്കാം

പരീക്ഷയില്ലാതെ സർക്കാർ ജോലി സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. താത്കാലികമാണെങ്കിലും കേരളത്തിൽ അത്തരത്തിലൊരു ജോലി ലഭിച്ചാലോ? എങ്കിൽ ഇതാ ഒരു സുവര്‍ണാവസരം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിലാണ് അവസരം. 

തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്സിലാണ് ഒഴിവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, ശമ്പളം, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു. 

എംബിഎയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർ വേണം അപേക്ഷിക്കാൻ. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപയാണ് പ്രതിമാസ ശമ്പളം. ഉദ്യോ​ഗാർത്ഥികൾ ഏപ്രിൽ 9ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് – https://cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

READ MORE: സംസ്കൃത സ‍‍ര്‍വകലാശാലയിൽ ഒഴിവുകൾ; വാക്ക് – ഇൻ – ഇൻ്റര്‍വ്യൂ നടത്തും, വിശദ വിവരങ്ങൾ ഇതാ 

By admin