‘ഡിഎസ്പി സിറാജ്’ ഓണ്‍ ഫയര്‍! ഹൈദരാബാദിനെതിരെ രണ്ട് വിക്കറ്റ്; തുടക്കം നന്നാക്കി ഗുജറാത്ത്

ഹൈദരാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിംഗ് തകര്‍ച്ച. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് 9 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലാണ്. ട്രാവിസ് ഹെഡ് (8), അഭിഷേഷ് ശര്‍മ (18), ഇഷാന്‍ കിഷന്‍ (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഹെന്റിച്ച് ക്ലാസന്‍ (5), നിതീഷ് കുമാര്‍ റെഡ്ഡി (8) എന്നിവരാണ് ക്രീസില്‍. ആദ്യ രണ്ട് വിക്കറ്റുകളും മുഹമ്മദ് സിറാജിനാണ്. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റ് വീഴ്ത്തി. 

ആദ്യ ഓവറില്‍ തന്നെ ഹെഡിനെ മടക്കാന്‍ സിറാജിന് സാധിച്ചു. രാഹുല്‍ തെവാട്ടിയക്ക് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങുന്നത്. അഞ്ച് പന്തുകള്‍ മാത്രമാണ് താരം നേരിട്ടത്. അഞ്ചാം ഓവറില്‍ അപകടകാരിയായ അഭിഷേക് ശര്‍മയും മടങ്ങി. ഇത്തവണയും തെവാട്ടിയക്കായിരുന്നു ക്യാച്ച്. 16 പന്തുകള്‍ നേരിട്ട താരം നാല് ബൗണ്ടറികള്‍ നേടി. പിന്നീട് കിഷനും – നിതീഷ് കുമാറും കൂട്ടുകെട്ട് പടുത്തുയര്‍ത്താനുള്ള ശ്രമം നടത്തി. എന്നാല്‍ പ്രസിദ്ധ് കൃഷ്ണ ബ്രേക്ക് ത്രൂമായെത്തി. കിഷനെ ഇശാന്ത് ശര്‍മയുടെ കൈകളിലെത്തിച്ചു. 14 പന്തുകള്‍ നേരിട്ട താരം രണ്ട് ബൗണ്ടറികള്‍ നേടി. 

ഗുജറാത്ത് ടൈറ്റന്‍സിനായി വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ന് അരങ്ങേറ്റം കുറിക്കുന്നു. അര്‍ഷാദ് ഖാന് പകരമാണ് സുന്ദറിന് അവസരം. അതേസമയം സണ്‍റൈസേഴ്‌സില്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന് പകരം ജയ്‌ദേവ് ഉനദ്കട്ട് കളിക്കുന്നു. മലയാളി താരം സച്ചിന്‍ ബേബി സണ്‍റൈസേഴ്‌സിന്റെ ഇംപാക്ട് സബ് നിരയിലുണ്ട്. 

പ്ലേയിംഗ് ഇലവനുകള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ്മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീഷന്‍ അന്‍സാരി, ജയ്ദേവ് ഉനദ്കട്ട്, മുഹമ്മദ് ഷമി. 

ഇംപാക്ട് സബ്: അഭിനവ് മനോഹര്‍, സച്ചിന്‍ ബേബി, സിമര്‍ജീത്ത് സിംഗ്, രാഹുല്‍ ചഹാര്‍, വയാന്‍ മുള്‍ഡര്‍. 

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ്മ. 

ഇംപാക്ട് സബ്: ഷെര്‍ഫേന്‍ റൂത്തര്‍ഫോഡ്, ഗ്ലെന്‍ ഫിലിപ്‌സ്, അനൂജ് റാവത്ത്, മഹിപാല്‍ ലോംറര്‍, അര്‍ഷാദ് ഖാന്‍. 

By admin