ചെറിയ ഡൈനിങ്ങ് റൂമാണോ പ്രശ്നം? കുറഞ്ഞ ചിലവിൽ പരിഹരിക്കാം; ഇതാ ചില ടിപ്പുകൾ

ചെറിയ ഡൈനിങ്ങ് റൂമിൽ സൗകര്യമില്ലേ? എങ്കിൽ എളുപ്പത്തിൽ ചിലവ് കുറഞ്ഞ രീതിയിൽ സൗകര്യമുള്ള മുറിയാക്കി ഡൈനിങ്ങ് റൂമിനെ മാറ്റാൻ സാധിക്കും. കെട്ടിടത്തിന്റെ ഘടനയിൽ ഒരു മാറ്റവും വരുത്താതെ തന്നെ ചെറിയ സ്ഥലങ്ങൾ വലിയ സ്‌പേസ് ആക്കിമാറ്റാൻ സാധിക്കും. എങ്ങനെയെന്നല്ലേ? പെയിന്റ്, സീറ്റ്, ഫർണിച്ചറുകൾ എന്നിവയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഇത് എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?

ബെഞ്ച് സീറ്റ് ഉപയോഗിക്കാം

ഡൈനിങ്ങ് റൂമിൽ ബെഞ്ച് സീറ്റുകൾ ഉപയോഗിച്ചാൽ കാഴ്ച്ചയിൽ ഭംഗിയും റൂമിന് കൂടുതൽ സ്ഥലവും ലഭിക്കുന്നു. ഉപയോഗം കഴിഞ്ഞാലിത് ടേബിളിന് അടിഭാഗത്ത് സൂക്ഷിക്കുകയും ചെയ്യാം. നിങ്ങളുടെ ആവശ്യമനുസരിച്ച് ബെഞ്ച് സീറ്റ് വാങ്ങാവുന്നതാണ്. 

ജനാലകൾക്ക് ഡ്രേപറി നൽകാം 

ജനാലകളിൽ ഡ്രേപറികൾ നൽകിയാൽ ഡൈനിങ്ങ് റൂമിന് ആഡംബര  ലുക്കും മുറി വലുതായി തോന്നിക്കുകയും ചെയ്യുന്നു. ചെറിയ ഡൈനിങ്ങ് റൂമുകൾക്ക് കർട്ടൻ നൽകുന്നതിനേക്കാളും ഡൈനിങ്ങ് റൂമിന് ഡ്രേപറിയാണ് ചേരുന്നത്.

സീലിങ്ങിന് പേപ്പർ നൽകാം

സീലിംഗ് വാളിൽ പേപ്പർ നൽകിയാൽ ഡൈനിങ്ങ് റൂം കൂടുതൽ മികച്ചതാകുന്നു. വൈബ്രന്റ് നിറങ്ങളിലുള്ള ചെറിയ ഡിസൈൻ വരുന്ന വാൾപേപ്പർ ഡൈനിങ്ങ് റൂമിന് കൊടുക്കാവുന്നതാണ്. വാൾപേപ്പർ നൽകുമ്പോൾ ഇതേ പ്രിന്റ് തന്നെയായിരിക്കണം ഡൈനിങ്ങ് റൂമിന്റെ ചുമരുകൾക്കും കൊടുക്കേണ്ടത്. 

നിറങ്ങൾ കൊടുക്കാം 

ഡൈനിങ്ങ് റൂമിന് വാൾപേപ്പർ കൊടുക്കുന്നില്ലെങ്കിൽ നല്ല നിറങ്ങൾ പെയിന്റ് ചെയ്യാവുന്നതാണ്. കവാടം മുതൽ മുറിയുടെ അറ്റംവരെ ഒരേ നിറം തന്നെ കൊടുക്കുന്നതാണ് നല്ലത്. ഇത് മുറിയെ കൂടുതൽ മനോഹരമാക്കുകായും വലിയ സ്‌പേസായി തോന്നിക്കുകയും ചെയ്യുന്നു.

ലൈറ്റിംഗ് 

ഏതുതരം മുറിയും ഭംഗിയാകുന്നത് അവിടെ ഉപയോഗിച്ചിരിക്കുന്ന ലൈറ്റ് സെറ്റിങ്സിനെ അടിസ്ഥാനപ്പെടുത്തിയാണ്. പലതരത്തിലുള്ള ലൈറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഡൈനിങ്ങ് റൂമിന് എന്തുതരം മൂടണോ നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്നത് അതനുസരിച്ച് ലൈറ്റുകൾ തെരഞ്ഞെടുക്കാവുന്നതാണ്.   

സോളാർ എയർ കണ്ടീഷണർ വാങ്ങുമ്പോൾ എന്താണ് ലാഭം? എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? അറിയേണ്ടതെല്ലാം

By admin