കേരളത്തിലെ വിവിധ സഹകരണസംഘം/ബാങ്കുകളിൽ താഴെ പറയുന്ന തസ്തികകളിൽ നിയമനത്തിന് സഹകരണ സർവിസ് പരീക്ഷാ ബോർഡ് അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.keralacseb.kerala.gov.inൽ ലഭിക്കും. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ ഏപ്രിൽ 30 നകം അപേക്ഷിക്കാം. നേരിട്ടുളള നിയമനമാണ്. പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ റാങ്ക്ലിസ്റ്റ് തയാറാക്കിയാണ് നിയമനം.
നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് അവരുടെ പ്രൊഫൈലിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
● ജൂനിയർ ക്ലർക്ക്/കാഷ്യർ (കാറ്റഗറി നമ്പർ 8/2025): യോഗ്യത- എസ്.എസ്.എൽ.സി/തത്തുല്യം+ജൂനിയർ ഡിപ്ലോമ ഇൻ കോഓപറേഷൻ (ജെ.ഡി.സി). അല്ലെങ്കിൽ സഹകരണം ഐച്ഛിക വിഷയമായി ബി.കോം ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും സഹകരണ ഹയർഡിപ്ലോമയും അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം/എച്ച്.ഡി.സി അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ് സി (കോഓപറേഷൻ ആൻഡ് ബാങ്കിങ്).
പ്രായപരിധി 18-40 വയസ്സ്. ശമ്പളനിരക്ക് ഓരോ സർവിസ് സഹകരണ ബാങ്കിലും വ്യത്യസ്തമാണ്. ആകെ 160 ഒഴിവുകളാണുള്ളത്.
● ഡേറ്റ എൻട്രി ഓപറേറ്റർ (കാറ്റഗറി നമ്പർ 10/2025): ഒഴിവുകൾ 7. യോഗ്യത ബിരുദവും ഡേറ്റ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റും. ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി. 1.1. 2025 ൽ 18-40 വയസ്സ്.
● സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ 9/2025): ഒഴിവുകൾ -2, യോഗ്യത: എം.സി.എ/ ബി.ടെക് (കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രോണിക് കമ്യൂണിക്കേഷൻ ഐ.ടി) + മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. പ്രായപരിധി 18-40 വയസ്സ്.
● അസിസ്റ്റന്റ് സെക്രട്ടറി (കാറ്റഗറി നമ്പർ 7/2025): ഒഴിവുകൾ -4. യോഗ്യത 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (എച്ച്.ഡി.സി) അല്ലെങ്കിൽ എച്ച്.ഡി.സി ആൻഡ് ബി.എം അല്ലെങ്കിൽ ബി.എസ് സി/എം.എസ്.സി (കോഓപറേഷൻ ആൻഡ് ബാങ്കിങ് അല്ലെങ്കിൽ 50 ശതമാനം മാർക്കിൽ കുറയാതെ ബി.കോം (സഹകരണം), പ്രായപരിടധി 18-40 വയസ്സ്.
●സെക്രട്ടറി (കാറ്റഗറി നമ്പർ (6/2025): ഒഴിവ്-1. യോഗ്യത: ബിരുദവും എച്ച്.ഡി.സി ആൻഡ് ബി.എമ്മും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് /സെക്രട്ടറിയായി ഏഴു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.എസ് സി (കോഓപറേഷൻ ആൻഡ് ബാങ്കിങ്) + 5 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എം.ബി.എ (ഫിനാൻസ്) അല്ലെങ്കിൽ എം.കേം (ഫിനാൻസ്) അല്ലെങ്കിൽ സി.എ+ബാങ്കിങ്/സഹകരണ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.കോം (സഹകരണം)+ ഏഴു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 18-40 വയസ്സ്.
ഉദ്യോഗാർഥികൾ ഏപ്രിൽ 30 നകം യോഗ്യതകൾ നേടിയിരിക്കണം. പട്ടികജാതി/വർഗം, ഒ.ബി.സി, ഭിന്നശേഷിക്കാർ, വിമുക്തഭടന്മാർ, വിധവകൾ മുതലായ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്. ഉദ്യോഗാർഥികൾക്ക് ഒന്നിൽ കൂടുതൽ സംഘം /ബാങ്കുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ഒരു സ്ഥാപനത്തിലേക്ക് 150 രൂപയും തുടർന്നുള്ള ഓരോന്നിനും 50 രൂപ വീതവും പരീഷ/അപേക്ഷ ഫീസായി നൽകണം. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ചുവേണം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് റഫറൻസിനായി സൂക്ഷിക്കണം.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
ANNOUNCEMENTS
bank
Evening Kerala Classifieds
evening kerala news
eveningkerala news
eveningnews malayalam
job
Kerala News
opportunity
കേരളം
ദേശീയം
വാര്ത്ത