കടലിനുമുകളിൽ എന്‍ജിനിയറിങ് വിസ്മയമെന്ന് വിശേഷപ്പിക്കുന്ന പുത്തന്‍ പാമ്പന്‍പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിനുമീതേയുള്ള ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലമാണ് ഇത്. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെ തമിഴ്നാട് ടൂറിസം ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്.
രാമനവമി ദിവസമായ ഇന്ന് രാമനാഥസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് മോദി ഉദ്ഘാടനം നടത്തിയത്. തമിഴ്നാട് ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ.മുരുകൻ, തങ്കം തേനരസ്, ആർ.എസ്.രാജകണ്ണപ്പൻ, എം.പിമാരായ നവാസ് കനി, ആർ. ധർമ്മർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബറോടെ നിർമ്മാണം പൂർത്തിയായെങ്കിലും സുരക്ഷാ പരിശോധനകളുടെ ഫലമായി ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. 2019-ലാണ് പ്രധാനമന്ത്രി മോദി ഇതിന് തറക്കല്ലിട്ടത്
ഉദ്ഘാടനത്തിനു മുന്നോടിയായി രാമേശ്വരത്തുനിന്നും പാലത്തിലൂടെ താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും നടത്തും
ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് ഈ പാലം പണിതത്. 535 കോടി രൂപ ചെലവഴിച്ചാണ് പാലംനിർമിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് ആറുമീറ്റര്‍ ഉയരമാണ് പുതിയ പാലത്തിനുള്ളത്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *