ഓര്‍ഗനൈസറിലെ ക്രൈസ്തവവിരുദ്ധ ലേഖനം 2012ലേത്,ഇപ്പോള്‍ വിവാദമാക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെസുരേന്ദ്രന്‍
കോഴിക്കോട്: ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തെച്ചൊല്ലിയുള്ള വിവാദം തള്ളി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.2012ലെ ലേഖനം വെബ്സൈറ്റിൽ നിന്നും പുറത്തിട്ടു വിവാദമാക്കാൻ ഉള്ള ഗൂഢാലോചന ആണ് നടന്നത്.പ്രിയങ്കയും രാഹുലും വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കാതത്തിൽ ഉള്ള ജാള്യത മറക്കാൻ വി ഡി സതീശനും കൂട്ടരും ശ്രമിക്കുകയാണ്.ഇതെല്ലാം വിശ്വസിക്കുന്നവരല്ല ക്രൈസ്തവ സഭകൾ.ചെറിയ വേവലാതി അല്ല കോൺഗ്രസിനും കൂട്ടർക്കും ഉള്ളചെന്നും അദ്ദേഹം പരിഹസിച്ചു
മുനമ്പം രാഷ്ട്രീയ വിഷയം ആയല്ല ബിജെപി കാണുന്നത്.ബിജെപി അവരോട് ഒപ്പം നിൽക്കുന്നത് സത്യതോടൊപ്പം നിൽക്കേണ്ടതിനാലാണ്.ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും സത്യത്തിനൊപ്പമേ നിൽക്കൂ..വിഡി സതീശനും, പാണക്കാട് തങ്ങളും മുനമ്പത്തോട് ഒപ്പം ആണെന്ന് പറഞ്ഞു പറ്റിച്ചു. ക്രൈസ്തവ സഭകളുടെ പാർട്ടി രൂപീകരണ ആലോചന.എൽഡിഎഫിലും യുഡിഎഫിലും വിശ്വാസം നഷ്ടപ്പെട്ടതിനാലാണ്.ക്രൈസ്തവരെ അവഗണിച്ച് എൽഡിഎഫ് യുഡിഎഫ് മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഒപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു