ഒന്നാമന് 89 കോടി,പിന്തള്ളപ്പെട്ട് എമ്പുരാൻ! ഖുറേഷിക്ക് മുന്നില്‍ ബ്രഹ്മാഢ ചിത്രങ്ങള്‍;കേരളത്തിലെ കോടി പടങ്ങള്‍

ലയാള സിനിമയിൽ ഇപ്പോൾ എമ്പുരാൻ ആണ് സംസാര വിഷയം. റിലീസ് ചെയ്ത് വെറും 10 ദിവസത്തിൽ ഇന്റസ്ട്രി ഹിറ്റായി മാറിയ ചിത്രം മലയാള സിനിമാ പ്രേക്ഷകരും ആരാധകരും ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. മഞ്ഞുമ്മൽ ബോയ്സിന്റെ റെക്കോർഡ് തകർത്തായിരുന്നു മോഹൻലാൽ- പൃഥ്വിരാജ് പടത്തിന്റെ ഈ നേട്ടം. രണ്ടാം വരത്തിൽ എത്തിനിൽക്കുമ്പോഴും ബോക്സ് ഓഫീസ് വേട്ട തുടരുന്ന ചിത്രം 300 കോടിയിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 

ഈ അവസരത്തിൽ കേരളത്തിൽ നിന്നും പണം വാരിയ പടങ്ങളുടെ ലിസ്റ്റ് പുറത്തുവരിയാണ്. ഇതിൽ മലയാള സിനിമകളും ഇതര ഭാഷ സിനിമകളും ഉൾപ്പെടുന്നുണ്ട്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ലിസ്റ്റിൽ ഒന്നാമത് കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തിന്റെ കഥ പറഞ്ഞ 2018 ആണ്. 89.2 കോടിയാണ് കേരളത്തിൽ നിന്നും ചിത്രം നേടിയിരിക്കുന്നത്. 

85 കോടിയുമായി പുലിമുരുകനും 79.3 കോടി നേടി പൃഥ്വിരാജ് ചിത്രം ആടുജീവിതവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഒൻപത് ദിവസം വരെയുള്ള കണക്ക് പ്രകാരം എമ്പുരാൻ ആറാം സ്ഥാനത്താണ്. സാക്നിൽകിന്റെ റിപ്പോർട്ട് അനുസരിച്ച് 74.2 കോടിയാണ് ഒൻപത് ദിവസം വരെ കേരളത്തിൽ നിന്നും എമ്പുരാൻ നേടിയിരിക്കുന്നത്. പത്താം സ്ഥാനത്തും ഒരു മോഹൻലാൽ പടമാണ്. എമ്പുരാന്റെ ആദ്യഭാ​ഗമായ ലൂസിഫർ. 66.5 കോടിയാണ് ചിത്രം നേടിയത്. 

ഇത് അർജുൻ രാമസ്വാമി; ഭ്രമയു​ഗത്തിന് ശേഷം സിദ്ധാർത്ഥ്- മമ്മൂട്ടി കോമ്പോ, ബസൂക്ക ഏപ്രിൽ 10ന്

കേരളത്തിൽ നിന്നും പണംവാരിയ 10 സിനിമകൾ

1. 2018  : 89.2 കോടി
2. പുലിമുരുകൻ : 85 കോടി
3. ആടുജീവിതം : 79.3 കോടി
4. ആവേശം : 76.10 കോടി
5. ബാഹുബലി 2 : 74.5 കോടി
6. എമ്പുരാൻ : 73.7 കോടി*(9D)
7. മഞ്ഞുമ്മൽ ബോയ്സ് : 72.10 കോടി
8. എആർഎം : 68.75 കോടി
9 .കെജിഎഫ് 2 : 68.5 കോടി
10. ലൂസിഫർ : 66.5 കോടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin