ഐപിഎല്‍: ഇന്നെങ്കിലും സണ്‍റൈസേഴ്സ് 300 അടിക്കുമോ? ടോസ് വീണു, ഹാട്രിക് ജയം തേടി ഗുജറാത്ത് ടൈറ്റന്‍സ്
ഹൈദരാബാദ്: ഐപിഎല്‍ പതിനെട്ടാം സീസണില്‍ മൂന്നാം ജയം തേടി ഗുജറാത്ത് ടൈറ്റന്‍സും നനഞ്ഞ പടക്കങ്ങളല്ലെന്ന് തെളിയിക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും കളത്തിലേക്ക്. സണ്‍റൈസേഴ്സിന്‍റെ ഹോം ഗ്രൗണ്ടായ ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്ന സണ്‍റൈസേഴ്സ് സ്വന്തം മൈതാനത്ത് പടുകൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ടാവും ആദ്യം ബാറ്റ് ചെയ്യുക.
ഗുജറാത്ത് ടൈറ്റന്‍സിനായി വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ന് അരങ്ങേറ്റം കുറിക്കുന്നു. അര്‍ഷാദ് ഖാന് പകരമാണ് സുന്ദറിന് അവസരം. അതേസമയം സണ്‍റൈസേഴ്സില്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന് പകരം ജയ്ദേവ് ഉനദ്കട്ട് കളിക്കുന്നു. മലയാളി താരം സച്ചിന്‍ ബേബി സണ്‍റൈസേഴ്സിന്‍റെ ഇംപാക്ട് സബ് നിരയിലുണ്ട്.
പ്ലേയിംഗ് ഇലവനുകള്‍
സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ്മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‍റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ്മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീഷന്‍ അന്‍സാരി, ജയ്‌ദേവ് ഉനദ്‌കട്ട്, മുഹമ്മദ് ഷമി.
ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ഇഷാന്ത് ശര്‍മ്മ.
Read more: ‘ബാറ്റിംഗ് സ്ഥാനം അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നത് ബുദ്ധിമുട്ടാണ്’; വ്യക്തമാക്കി കെ എല്‍ രാഹുല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം