ഏഴു വര്‍ഷത്തില്‍ സല്‍മാന്‍ ഖാന് ഇത്രയും മോശം ശനിയാഴ്ച ഉണ്ടായിട്ടില്ല: പക്ഷെ അതിനിടയിലും ഒരു ആശ്വസമുണ്ട് !

മുംബൈ: പതിവ് പോലെ സിക്കന്ദര്‍ എന്ന ചിത്രവുമായി ഈദിന് സല്‍മാന്‍ ഖാന്‍ ബോളിവുഡില്‍ എത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ഒരു തരംഗവും ബോക്സോഫീസില്‍ സല്ലുഭായി എആര്‍ മുരുകദോസ് ചിത്രത്തിന് സൃഷ്ടിക്കാന്‍ സാധിച്ചില്ല. സമിശ്രമായ പ്രതികരണം ലഭിച്ച ചിത്രം ഇറങ്ങി ഒരാഴ്ച കഴിയുമ്പോള്‍ യാതൊരു പുരോഗതിയും കളക്ഷനില്‍ കാണിക്കുന്നില്ല. 

ഞായറാഴ്ച എത്തിയ പടം അടുത്ത വീക്കെന്‍റില്‍ മികച്ച കളക്ഷന്‍ നേടും എന്ന് കരുതപ്പെട്ടെങ്കിലും രണ്ടാം വാരാന്ത്യത്തിലെ ആദ്യദിനത്തില്‍ തീര്‍ത്തും നിരാശയാണ് സമ്മാനിച്ചത്. നേരത്തെ ടൈഗര്‍ 3യുടെ റിലീസിന് ഒരുതരത്തില്‍ വിജയിച്ച ഞായറാഴ്ച റിലീസ് പരീക്ഷണം സിക്കന്ദറിന്‍റെ കാര്യത്തില്‍ പരാജയമായി എന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. 

അതേ സമയം ഏഴു കൊല്ലത്തിനിടെ സല്‍മാന്‍ ഖാന്‍റെ ഏറ്റവും മോശം ആദ്യ ശനിയാഴ്ച കളക്ഷനാണ് സിക്കന്ദറിന് എന്നാണ് കോയിമോയി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏഴാം ദിവസം സിക്കന്ദര്‍ ആകെ നേടിയത് 5.24 കോടിയാണ്. സിക്കന്ദര്‍ രീതിയില്‍ ഇറങ്ങിയ ടൈഗര്‍ 3 ഒരാഴ്ചയ്ക്ക് ശേഷം ആദ്യ ശനിയാഴ്ച വന്നപ്പോള്‍ 18 കോടി നേടിയിരുന്നു. ഇത് വച്ച് നോക്കുമ്പോള്‍ സല്‍മാന്‍ ഖാന്‍ പടത്തിന്‍റെ കളക്ഷന്‍ പരിതാപകരമാണ്. 

ചിത്രം ബ്രേക്ക് ഈവന്‍ ആകണമെങ്കില്‍ ഇനിയും വലിയ തുക കണ്ടെത്തേണ്ടതുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഞായറാഴ്ചത്തെ കളക്ഷനും ഇടിഞ്ഞാല്‍ വന്‍ ദുരന്തമായിരിക്കും സല്‍മാന്‍ ഖാന്‍ ചിത്രത്തെ കാത്തിരിക്കുന്നത്. 

സൽമാൻ ഖാന്റെ അവസാന 5 ചിത്രങ്ങളുടെ ആദ്യ ശനിയാഴ്ച കളക്ഷൻ താഴെ കൊടുക്കുന്നു:

1. ടൈഗർ 3 (2023): 18.75 കോടി
2. കിസി കാ ഭായ് കിസി കി ജാൻ (2023): 25.75 കോടി
3. ദബാംഗ് 3 (2019): 24.75 കോടി
4. ഭാരത് (2019): 26.70 കോടി
5. റേസ് 3 (2018): 38.14 കോടി

അതേ സമയം സല്‍മാന് ആശ്വസിക്കാന്‍ വക നല്‍കുന്ന വാര്‍ത്തയുണ്ട്. സിക്കന്ദർ ആദ്യ ആഴ്ചയിൽ തന്നെ ആകെ 115 കോടി നേടിയിട്ടുണ്ട്. സൽമാൻ ഖാന്റെ അവസാന ഈദ് റിലീസായ കിസി കാ ഭായ് കിസി കി ജാന്റെ ലൈഫ് ടൈം കളക്ഷനെക്കാള്‍ കൂടുതലാണ് ഇത്. ആ ചിത്രം 110 കോടി രൂപയാണ് നേടിയിരുന്നത്.

‘ദക്ഷിണേന്ത്യക്കാര്‍ ബോളിവുഡ് ചിത്രങ്ങള്‍ കാണുന്നില്ല’; വിമര്‍ശനവുമായി സല്‍മാന്‍ ഖാന്‍

സിക്കന്ദര്‍ പൊട്ടി? സൽമാൻ ഫാന്‍സിനെ അസഭ്യം പറ‌ഞ്ഞ് നിർമ്മാതാവിൻ്റെ ഭാര്യ, സോഷ്യല്‍ മീഡിയ പോര് !

By admin