എസ്എൻഡിപിക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്, ബിജെപിക്ക് മലപ്പുറം ജില്ലയോട് വിരോധമില്ലെന്ന് എം ടി രമേശ്‌

കണ്ണൂര്‍: സിപിഎം മുസ്ലിം മൗലിക വാദത്തിന് കീഴ്പ്പെട്ടെന്ന് ബിജെപി. മത ചിഹ്നമായ കഫിയ അണിഞ്ഞത് ഇതിന് തെളിവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എടി രമേശ്‌. ശബരിമലയിൽ മന്ത്രിമാർ കറുപ്പ് ഉടുക്കുന്നത് വിലക്കുന്ന നേതാക്കൾ കഫിയ അണിയുന്നു. പാർട്ടി കോൺഗ്രസിലെ പലസ്തീൻ ഐക്യദാർഢ്യം സിപിഎമ്മിന്‍റെ  സി കമ്മ്യൂണലും എം മുസ്ലിമും ആണെന്ന് ഉറപ്പിക്കുന്നുവെന്നും  അദ്ദേഹം പരിഹസിച്ചു.

ബിജെപിക്ക് മലപ്പുറം ജില്ലയോട് വിരോധമില്ല. മലപ്പുറത്ത് തീവ്രവാദ പ്രവർത്തനം നടത്തുന്നവരുടെ എണ്ണം കൂടുതലാണ്. എന്നാൽ അവിടെയുള്ള എല്ലാവരും അങ്ങനെയാണെന്ന അഭിപ്രായമില്ല. SNDP യോഗത്തിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മലപ്പുറം വിവാദ പരാമർശത്തിൽ എസ് എൻ ഡി പി ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശക്കെതിരെ പിഡിപി പൊലീസിൽ പരാതി നൽകി. പരാമർശം മത സ്പർധ വളർത്തുന്നതെന്നും ബിഎൻഎസ് വകുപ്പ് പ്രകാരം വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്നുമാണ് ആവശ്യം. പിഡ‍ിപി എറണാകുളം ജില്ല പ്രസിഡന്‍റാണ്  തൃക്കാക്കര എ സി പിക്കും,തൃക്കാക്കര പൊലീസിനും പരാതി നൽകിയത്.

 

By admin