എത്ര ചെറിയ അടുക്കളയും വലുതായി തോന്നിക്കും; ഇതാണ് പാരലൽ കിച്ചൻ ഡിസൈൻ 

വീടിന്റെ ഹൃദയ ഭാഗമായ അടുക്കളയിൽ ആവശ്യത്തിനുള്ള സ്ഥലമില്ലെങ്കിൽ ജോലികൾ ചെയ്യാൻ പ്രയാസമാകും. ഇത് പലവീടുകളിലും കണ്ടുവരുന്ന പ്രശ്‌നമാണ്. പാരലൽ കിച്ചൻ ഡിസൈനിൽ അടുക്കള ഒരുക്കിയാൽ ഇതിന് പരിഹാരം കാണാൻ സാധിക്കും. ഇത് ഉള്ള സ്ഥലത്തെ കൂടുതൽ ഉപയോഗപ്പെടുത്തി നന്നായി ജോലി ചെയ്യാൻ പറ്റുന്ന സ്ഥലമാക്കി മാറ്റുന്നു. എത്ര ചെറിയ അടുക്കളയും വലിയ സ്‌പേസ് ആയി തോന്നിക്കുകയും ചെയ്യുന്നു. 

എന്താണ് പാരലൽ കിച്ചൻ മോഡൽ 

എത്ര ചെറിയ സ്ഥലത്തെയും കൂടുതൽ മെച്ചപ്പെടുത്തി വലിപ്പം കൂട്ടുന്ന ഡിസൈനാണ് പാരലൽ കിച്ചൻ മോഡൽ. അടുക്കളയുടെ ഇരു വശങ്ങളിലുമായി പാരലൽ ആയിപോകുന്ന കൗണ്ടർടോപുകളും നടുവിലേക്ക് തുറന്ന വഴിയും ഉണ്ടാവും. പാചകം എളുപ്പമാക്കാൻ വേണ്ടി ത്രികോണ മോഡലിലാണ് സിങ്ക്, സ്റ്റൗ, ഫ്രിഡ്ജ് എന്നിവ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ഇതിനൊപ്പം ക്യാബിനറ്റ്, കൗണ്ടർടോപ്പിന് മുകളിലും താഴെയുമായി ഡ്രോയറുകളും കൊടുത്തിട്ടുണ്ട്. 

ഉപയോഗങ്ങൾ 

1. സ്ഥലം കൂടുതൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നു. വെർട്ടിക്കൽ സ്‌പേസ് ആയതുകൊണ്ട് തന്നെ രണ്ട്‌ വശങ്ങളിലേയും സ്‌പേസ് നന്നായി ഉപയോഗപ്പെടുത്തികൊണ്ടാണ് ഇത് ചെയ്യുന്നത്. മുകളിൽ ക്യാബിനറ്റ് ഉള്ളതുകൊണ്ട് തന്നെ സാധനങ്ങൾ ഒതുക്കി വയ്ക്കുവാനും കഴിയും. 

2. ട്രയാങ്കിൾ മോഡൽ ആയതുകൊണ്ട് തന്നെ സിങ്ക്, സ്റ്റൗ, ഫ്രിഡ്ജ് എന്നിവ അടുത്തടുത്ത് സ്ഥാപിക്കാം. ഇത് നിങ്ങളുടെ പാചകത്തെ എളുപ്പമാക്കുകയും സാധനങ്ങൾ ഇടക്ക് ഇടക്ക് എടുക്കാൻ പോകുന്നത് ഒഴിവാക്കുകയും ചെയ്യാം. 

3. ഉപയോഗിക്കുന്ന സാധനങ്ങൾ എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന വിധത്തിൽ കൗണ്ടർടോപുകൾ സെറ്റ് ചെയ്തതുകൊണ്ട് തന്നെ അടുക്കള അലങ്കോലമായി കിടക്കില്ല. 

ലൈറ്റിംഗ് 

കൗണ്ടർടോപ്പിന്റെ നടുവിലുള്ള വഴിയുടെ മുകൾ ഭാഗത്തായി ലൈറ്റ് സെറ്റ് ചെയ്താൽ നിഴൽ വീഴുന്നത് ഒഴിവാക്കാം. ഇത് അടുക്കളയെ കൂടുതൽ മനോഹരവും പ്രകാശമുള്ളതുമാക്കുന്നു. ക്യാബിനറ്റുകളുടെ അടിഭാഗത്തായി ലൈറ്റുകൾ സ്ഥാപിച്ചാൽ കൗണ്ടർടോപുകളിലും വെളിച്ചം ലഭിക്കും.

നിറങ്ങൾ 

ചുമരുകൾക്കും ക്യാബിനറ്റിനും ഇളം നിറത്തിലുള്ള പെയിന്റുകൾ നൽകാവുന്നതാണ്. ഇത് നിങ്ങളുടെ സ്‌പേസ് കൂടുതൽ ഉള്ളതായി തോന്നിപ്പിക്കുന്നു. വെള്ള, ക്രീം, പേസ്റ്റൽ നിറങ്ങൾ അടുക്കളയ്ക്ക് കൊടുക്കാം.

ചെറിയ ഡൈനിങ്ങ് റൂമാണോ പ്രശ്നം? കുറഞ്ഞ ചിലവിൽ പരിഹരിക്കാം; ഇതാ ചില ടിപ്പുകൾ

By admin