ഇതാണ് ലൈറ്റ് പില്ലർ കൊളോകാസിയ

അസാധാരണമായി നിവർന്ന രീതിയിൽ വളരുന്ന ചെടിയാണ് ലൈറ്റ് പില്ലർ കൊളോകാസിയ. ഇതിന് ആന ചെവിയുടെ വലിപ്പമുള്ള, 3 അടി വ്യാസം വരുന്ന കൂറ്റൻ ഇലകളാണ് ഉള്ളത്. അതിനാൽ തന്നെ മറ്റുള്ളവയിൽ നിന്നും ഇവ എപ്പോഴും വ്യത്യസ്ഥമായിരിക്കുന്നു. കൂടാതെ ഇലകളുടെ രണ്ട്‌ അറ്റവും പ്രകാശമുള്ള പച്ചയും ഇലയുടെ ഉൾഭാഗത്തായി ക്രീമും പിങ്കും ചേർന്ന നിറങ്ങളുമാണ് ഉള്ളത്. കണ്ണുകൾക്കിവ എപ്പോഴും ആകർഷകമായിരിക്കും. 

ലൈറ്റ് പില്ലർ കൊളോകാസിയ ഒരു സെമി അക്വാട്ടിക് ചെടിയാണ്. ഇവ എളുപ്പത്തിൽ വളരുകയും 4 അടി വരെ ഉയരുകയും ചെയ്യുന്നു. ഈർപ്പമാണ് ഇതിന് വളരാൻ വേണ്ടത്. അതുകൊണ്ട് തന്നെ അമിതമായ രീതിയിൽ സൂര്യപ്രകാശത്തിന്റെ ആവശ്യം വേണ്ടി വരുന്നില്ല. 2 മുതൽ 4 ആഴ്ച്ച കൂടുമ്പോൾ വളം ഇട്ടുകൊടുക്കാം. വസന്തകാലത്തും വേനലക്കാലത്തുമാണ് ഇത് വളരാൻ കൂടുതൽ അനുയോജ്യമായ സമയം. എന്നാൽ തണുപ്പ് കാലങ്ങളിൽ അമിതമായി വളം ഉപയോഗിക്കാനും പാടില്ല. 

നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ലൈറ്റ് പില്ലർ കൊളോകാസിയ വളരുന്നത്. പെർലൈറ്റ്, കമ്പോസ്റ്റ്, ഗാർഡൻ സോയിൽ, മണൽ, പോട്ടിങ് മിക്സ് എന്നിവ ചേർത്ത് നടാവുന്നതാണ്. വളരുന്ന സമയത്ത് നന്നായി വെള്ളം ഒഴിച്ചുകൊടുക്കുകയും വേണം.    

പൂക്കളില്ലാതെയും പൂന്തോട്ടം വളർത്താം; ഫിറ്റോണിയ മാത്രം മതി

By admin