‘ആര് ഉണ്ടാക്കിയാലും പുച്ഛം മാത്രം’, എങ്ങനെയും വളച്ചൊടിക്കാം; എമ്പുരാൻ വിവാദത്തിൽ വിജയരാഘവൻ

മ്പുരാൻ സിനിമയുടെ ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തോട് പ്രതികരിച്ച് നടൻ വിജയ രാഘവൻ. വിവാദങ്ങൾ ആര് ഉണ്ടാക്കിയാലും പുച്ഛം മാത്രമാണെന്ന് വിജയരാഘവൻ പറഞ്ഞു. പ്രൊപ്പ​​ഗാണ്ട ഒരിക്കലും ആളുകൾ അം​ഗീകരിക്കില്ല. അത് ഫീൽ ചെയ്യുന്നത് കൊണ്ടാണ് സിനിമകൾക്ക് എതിര് ഉണ്ടാകുന്നത്. താനിത് എമ്പുരാനെ കുറിച്ചല്ല പറഞ്ഞതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. 

“എമ്പുരാൻ വിവാദങ്ങളെ ഞാൻ വളരെ പുച്ഛത്തോടെയാണ് കാണുന്നത്. തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നത്. എന്തിന് വേണ്ടിയാണ് വിവാദം. അത് ആര് ഉണ്ടാക്കിയാലും ശരി. നിരവധി അഭ്യൂഹങ്ങളും കാര്യങ്ങളുമൊക്കെ ഞാനും കേൾക്കുന്നുണ്ട്. അതൊക്കെ ആളുകൾക്ക് എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ച് പറയാം. വിവാദത്തിന് അപ്പുറം ആത്യന്തികമായി പ്രേക്ഷകന് എന്തെങ്കിലും ​ഗുണം വേണ്ടേ”, എന്ന് വിജയ രാഘവൻ പറയുന്നു.  

“പ്രൊപ്പ​​ഗാണ്ട ഒരിക്കലും ആളുകൾ അം​ഗീകരിക്കില്ല. അത് ഫീൽ ചെയ്യുന്നത് കൊണ്ട് സിനിമകൾക്ക് എതിര് ഉണ്ടാകുന്നത്. അത് എന്തിനെ പറ്റിയാണെങ്കിലും. പ്രൊപ്പ​​ഗാണ്ട ഒരിക്കലും കലക്ക് പറ്റിയതല്ല. നമ്മൾ അറിയാതെ വേണം അത് ജനങ്ങളിലേക്ക് എത്തിക്കാൻ. അവർ അത് അറിയുകയും ചെയ്യരുത്. അതുതന്നെയാണ് സിനിമയിലും നാടകത്തിലും വേണ്ടത്. കുഞ്ചൻ നമ്പ്യാർ എന്തായിരുന്നു. ആ കാലത്ത് രാജാവിനെ വരെ വിമർശിച്ചിരുന്നു. എന്നാൽ വിമർശനം ആണെന്ന് തോന്നുകയും ഇല്ല. എമ്പുരാൻ കണ്ടില്ല. അതിനെ കുറിച്ചുമല്ല ഞാൻ പറയുന്നത്. ഏതൊരു കാര്യമാണോ പ്രൊപ്പ​​ഗാണ്ടയായി ഉപയോ​ഗിക്കുന്നത്, അത് പ്രൊപ്പ​​ഗാണ്ട ആണെന്ന് തോന്നിയാൽ നമ്മൾ വിചാരിക്കുന്ന സംഭവത്തിലേക്ക് എത്തില്ല”, എന്നും വിജയരാഘവൻ വ്യക്തമാക്കി.

​ഗെയിം ചേയ്ഞ്ചറിന്റെ ക്ഷീണം മാറ്റാൻ രാം ചരൺ; പെഡി റിലീസ് തിയതി എത്തി

ദ ന്യു ഇന്ത്യന്‍ എക്സ്പ്രസിനോട് ആയിരുന്നു വിജയരാഘവന്‍റെ പ്രതികരണം. അതേസമയം, മാര്‍ച്ച് 27ന് റിലീസ് ചെയ്ത എമ്പുരാന്‍ 250 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെറും പത്ത് ദിവസത്തിലാണ് ഈ നേട്ടം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin