അല്ലു- അറ്റ്ലി പടം വേറെ ലെവലായിരിക്കും എന്ന് നിര്‍മ്മാതക്കളുടെ സൂചന: നായികയാണ് വന്‍ സര്‍പ്രൈസ് ?
ചെന്നൈ: ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം വരും ദിവസങ്ങളില്‍ തന്നെ അല്ലു അര്‍ജുന്‍റെ അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകും. സണ്‍ പിക്ചേര്‍സായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ എന്നാണ് സൂചന. ഒരു ഇതിഹാസ ചിത്രം പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു എന്ന സൂചന സണ്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ നല്‍കി കഴിഞ്ഞു. അറ്റ്ലിയായിരിക്കും പുഷ്പ ചിത്രങ്ങള്‍ക്ക് ശേഷം ഒരുക്കുന്ന അല്ലു അര്‍ജുന്‍റെ ബഹുഭാഷ ചിത്രം സംവിധാനം ചെയ്യുന്നത്.
അതേ സമയം ചിത്രത്തിലെ നായിക ആരാണെന്ന ചര്‍ച്ചയും സജീവമാണ്. ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ അനുസരിച്ച് ഈ ചിത്രത്തില്‍ സാമന്ത നായികയാകും എന്നാണ് വിവരം. ഇതിനകം ആമസോണ്‍ സീരിസുകളിലൂടെ പാന്‍ ഇന്ത്യന്‍ താരമായി അറിയപ്പെടുന്ന സാമന്ത ചിത്രത്തില്‍ നായികയായി എത്തും എന്നാണ് റിപ്പോര്‍ട്ട്. അല്ലു അര്‍ജുന്‍റെ ജന്മദിനമായ ഏപ്രില്‍ 8ന് ചിത്രത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം.
നേരത്തെ പ്രിയങ്ക ചോപ്രയുടെ പേര് കേട്ടിരുന്നെങ്കിലും അറ്റ്ലി അല്ലു ചിത്രത്തില്‍ അവരില്ലെന്ന് പിന്നീട് സ്ഥരീകരിക്കപ്പെട്ടിരുന്നു. നേരത്തെ അല്ലുവിന്‍റെ പുഷ്പ ഒന്നിലെ സാമന്തയുടെ ഡാന്‍സ് പാന്‍ ഇന്ത്യ തലത്തില്‍ തന്നെ വൈറലായിരുന്നു.
അതേ സമയം ആഗസ്റ്റ് 2025 ല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതിയെന്നാണ് വിവരം. അടുത്ത വര്‍ഷം ആദ്യത്തിലോ മധ്യത്തിലോ ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത. സണ്‍ പിക്ചേര്‍സ് ഏറ്റവും കൂടുതല്‍ തുക ചിലവാക്കി എടുക്കുന്ന ചിത്രമായിരിക്കും എ6 എന്ന് താല്‍ക്കാലികമായി സിനിമ ലോകം വിളിക്കുന്ന ചിത്രം എന്ന് റിപ്പോര്‍ട്ടുണ്ട്.
നേരത്തെ സല്‍മാന്‍ ഖാനെ വച്ച് ഒരു ചിത്രം ചെയ്യാനായിരുന്നു അറ്റ്ലി ശ്രമം നടത്തിയത്. എന്നാല്‍ കൂടിയ ബജറ്റും പ്രധാന വേഷം ചെയ്യാന്‍ ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരത്തിന്‍റെ ഡേറ്റ് ലഭിക്കാത്തതും തല്‍ക്കാലം ഈ പ്രൊജക്ട് ഉപേക്ഷിക്കാന്‍ വഴിയൊരുക്കുകയായിരുന്നു. സല്‍മാന്‍ ഖാന്‍ തന്നെ ഇത് തുറന്നു സമ്മതിക്കുകയും ചെയ്തു.
ഫഹദ് ഫാസില്‍ എസ് ജെ സൂര്യ ചിത്രം ഉപേക്ഷിച്ചു, നിര്‍മ്മാതാവ് പറയുന്നു കാരണം ഇതാണ് !