Vishu 2025: വിഷുവിന് കിടിലന്‍ രുചിയില്‍ തയ്യാറാക്കാം ഇൻസ്റ്റന്‍റ് ഉണ്ണിയപ്പം; റെസിപ്പി
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഈ വിഷുവിന് സ്പെഷ്യൽ ഇൻസ്റ്റന്‍റ് ഉണ്ണിയപ്പം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
മൈദ പൊടി – 2 കപ്പ്
റവ – 4 ടേബിൾ സ്പൂൺ
ബേക്കിങ് സോഡ -1/2 ടീസ്പൂൺ
ഉപ്പ് -1/4 ടീസ്പൂൺ
കറുത്ത എള്ള് – 1 ടേബിൾ സ്പൂൺ
ഏലയ്ക്ക ജീരകം പൊടിച്ചത് -1.5 ടീസ്പൂൺ
ശർക്കര -220 ഗ്രാം
വെള്ളം-1 ഗ്ലാസ്സ്
വെളിച്ചെണ്ണ – ആവിശ്യത്തിന്
നെയ്യ് – ആവിശ്യത്തിന്
ചിരകിയ തേങ്ങ – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നെയ്യൊഴിച്ചു ചിരകിയ തേങ്ങ മൂപ്പിച്ചു മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ഒഴിച്ച് പാനി കാച്ചി മാറ്റി വയ്ക്കുക. പിന്നീട് ഒരു ബൗളിൽ മൈദ, റവ, എള്ള്, ഏലയ്ക്ക ജീരകം പൊടിച്ചത്, ബേക്കിങ് സോഡ, ഉപ്പ്, ശർക്കര പാനി, മൂപ്പിച്ച തേങ്ങ എന്നിവയൊക്കെ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. പിന്നീട് ഉണ്ണിയപ്പം ചട്ടിയിൽ സമാ സമം വെളിച്ചെണ്ണയും നെയ്യും ഒഴിച്ചു ചെറു തീയിലിട്ട് തയ്യാറാക്കി വച്ച മാവൊഴിക്കുക. ഇതോടെ രുചിയൂറും ഉണ്ണിയപ്പം തയ്യാർ.
Also read: റവ കൊണ്ടൊരു ലബനീസ് പുഡ്ഡിംഗ് തയ്യാറാക്കിയാലോ? ഇതാ റെസിപ്പി