Horoscope Today: അധിക ചെലവ് വന്നു ചേരാൻ സാധ്യതയുണ്ട്; അറിയാം ഇന്നത്തെ നിങ്ങളുടെ ദിവസഫലം

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

സംഘടനാപ്രവർത്തനങ്ങൾക്കു സാരഥ്യം വഹിക്കും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും.  

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)

അപകടം ഉണ്ടാവാതെ സൂക്ഷിക്കണം. ശത്രുതയിലായിരുന്നവർ മിത്രങ്ങളാകും. പുതിയ ഉദ്യോഗം ലഭിക്കും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)

മനസ്സമാധാനം ഉണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. കടം കൊടുത്ത പണം മടക്കി കിട്ടാൻ സാധ്യതയുണ്ട്. 

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം) 

ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. കുടുംബത്തിൽ ഐക്യം ഉണ്ടാകും.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആശയ വിനിമയങ്ങളിൽ അപാകത ഉണ്ടാകാതെ നോക്കണം.

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)

പുണ്യ കർമ്മങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. ഏറ്റെടുത്ത ജോലി ഭംഗിയായി പൂർത്തിയാക്കും.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

വിദേശയാത്രയ്ക്ക് തടസ്സങ്ങൾ ഉണ്ടാകും. സമചിത്തത നഷ്ടമാവാതെ ശ്രദ്ധിക്കുക.  സാമ്പത്തിക നിലഭദ്രമാണ്.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

സങ്കല്‍പങ്ങളും ആഗ്രഹങ്ങളും സഫലമാകും. മറ്റുള്ളവരുടെ വിഷമാവസ്ഥകൾക്കു പരിഹാരം  കണ്ടെത്തും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

പഠനകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. രോഗ പീഡകൾ കാരണം പരിശോധനയ്ക്കു വിധേയനാകും. 

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

മനസ്സമാധാനമുണ്ടാകും. ആർഭാടങ്ങൾ ഒഴിവാക്കണം. പുതിയ കർമപദ്ധതിക്കു പണം മുടക്കും. 

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

അനവധി കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തുതീർക്കും. ആത്മീയ ചിന്തകളാൽ മനസ്സമാധാനമുണ്ടാകും. 

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

അധിക ചെലവ് വന്നു ചേരാൻ സാധ്യതയുണ്ട്. സത്യസന്ധവും നീതിയുക്തവുമായ പ്രവർത്തനങ്ങൾ വിജയിക്കും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

By admin