64ൽ 60 പൊട്ടി ! തമിഴകത്തെ കരകയറ്റാൻ അജിത്ത്; റിലീസിന് മുൻപേ വൻ വേട്ട, ടാർ​ഗെറ്റ് 300 കോടി

വർഷം തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടേയും ആകാംക്ഷയോടേയും കാത്തിരിക്കുന്ന ചിത്രമാണ് അജിത്ത് കുമാർ നായകനായി എത്തുന്ന ​ഗുഡ് ബാഡ് അ​ഗ്ലി. പ്രഖ്യാപനം മുതൽ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും. ഇതേദിവസം മലയാളത്തിൽ മമ്മൂട്ടിയുടെ സിനിമ അടക്കം റിലീസ് ചെയ്യുന്നുമുണ്ട്. അതുകൊണ്ട് ആദ്യം ഏത് സിനിമ കാണുമെന്ന കൺഫ്യൂഷനിലാണ് മലയാളികളും. 

റിലീസിന് ആറ് ദിവസം ബാക്കി നിൽക്കെ കഴിഞ്ഞ ദിവസം ആയിരുന്നു ​ഗുഡ് ബാഡ് അ​ഗ്ലിയുടെ ബുക്കിം​ഗ് ആരംഭിച്ചത്. ബുക്കിം​ഗ് തുടങ്ങി വെറും മൂന്ന് മണിക്കൂറിനുള്ളിൽ 4.39 കോടി ചിത്രം നേടിയത്. തമിഴ്നാട് മാത്രം നേടിയ കളക്ഷനാണിത്. ഒരു ദിവസം പിന്നിടുമ്പോൾ ഇതിന്റെ ഇരട്ടി നേടിയെന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞ മൂന്ന് മാസത്തിൽ 64 സിനിമകളാണ് തമിഴിൽ റിലീസ് ചെയ്തത്. ഇതിൽ വെറും നാല് സിനിമകൾ മാത്രമാണ് വിജയിച്ചത്. മധഗജ രാജ, കുടുംബസ്ഥൻ, ​​ഡ്രാ​ഗൺ, വീര ധീര സൂൻ(പ്രദർശനം തുടരുന്നു) എന്നിവയാണ് ആ സിനിമകൾ. ഇത്തരത്തിൽ പരാജയത്തിന്റെ പടുകുഴിയിൽ നിൽക്കുന്ന കോളിവുഡിനെ ​ഗുഡ് ബാഡ് അ​ഗ്ലി രക്ഷിക്കുമെന്നാണ് നിലവിലെ വിലയിരുത്തലുകൾ. 

അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗുഡ് ബാഡ് അ​ഗ്ലി.  മാസ് ആക്ഷന്‍ പടമായി ഒരുങ്ങുന്ന ചിത്രത്തിൽ സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറ്റൊരു മങ്കാത്തയാണോ ​ഗുഡ് ബാഡ് അ​ഗ്ലി എന്നാണ് ആരാധകർ ചോദിക്കുന്നത്. 

ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടന്‍; ചിത്രത്തിലെ ‘കണ്ണോട് കണ്ണിൽ’ റിലീസായി

വിടാമുയർച്ചിയാണ് അജിത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മഗിഴ് തിരുമേനിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തിന് വൻ ഹൈപ്പ് ലഭിച്ചിരുന്നെങ്കിലും അതിനൊത്ത് ഉയരാനായിരുന്നില്ല. അജിത്തിന്റെ കരിയറിലെ വലിയ പരാജയങ്ങളിൽ ഒന്നായി വിടാമുയർച്ചി മാറിയെന്നാണ് ട്രാക്കർമാർ വിലയിരുത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin