”സൗകര്യമില്ല ചേട്ടാ ഇപ്പോൾ കയറാൻ” വിവാഹ ദിവസം ആ നിര്‍ദേശത്തില്‍ പൊട്ടിത്തെറിച്ച് വീണ നായര്‍- വീഡിയോ വൈറല്‍

തിരുവനന്തപുരം: ഗൗരീശങ്കരം എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത നടിയാണ് വീണാ നായർ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. വൈഷ്ണവ് ആണ് വരൻ. ഇവരുടെ വിവാഹത്തോടനുബന്ധിച്ചുള്ള ഒരു വീഡിയോയും ഇപ്പോൾ വൈറലാകുകയാണ്. വിവാഹ റിസപ്‌ഷനു ശേഷം കരഞ്ഞുകൊണ്ട് വീട്ടുകാരോട് യാത്ര പറയുന്നതിനിടെയായിരുന്നു സംഭവം.

 ”കാറിൽ കയറിയിട്ട് കരയൂ” എന്നും വീഡിയോ എടുത്തയാൾ പറയുന്നുണ്ട്.  ”സൗകര്യമില്ല ചേട്ടാ ഇപ്പോൾ കയറാൻ” എന്നായിരുന്നു വീണയുടെ മറുപടി. ”കുട്ടി കയറുന്നില്ല” എന്ന പ്രതികരണവും വീഡിയോ എടുക്കുന്ന ആളിൽ നിന്നും തുടർന്ന് ഉണ്ടാകുന്നുണ്ട്.  പിന്നീട് കാറിൽ കയറാതെ വീണ വാഹനത്തിന്റെ പിൻഭാഗത്തേക്കു വരുന്നതും വീ‍ഡിയോയിൽ കാണാം.

വിഡിയോ വൈറലായതിനു പിന്നാലെ വീണയെ പിന്തുണച്ചും വിമർശിച്ചും ആളുകൾ പ്രതികരിക്കുന്നുണ്ട്. ”തീരെ അഹങ്കാരമില്ലാത്ത കുട്ടി. ഭാവി എന്താകുവോ എന്തോ”, ”അഹങ്കാരത്തിനു കയ്യും കാലും വെച്ച പെണ്ണ്” ,”കല്യാണത്തിന്റെ അന്നു പോലും ഇത്രേയും വിനയം കാണിക്കുന്ന കുട്ടി”, എന്നിങ്ങനെയാണ് വീണക്കെതിരെയുള്ള വിമർശനങ്ങൾ. 

വിവാഹ ദിവസം, അതും അങ്ങനെയൊരു സാഹചര്യത്തിൽ ഇതുപോലെയുള്ള അനാവശ്യ ഡയലോഗൊക്കെ പറഞ്ഞാൽ ഇങ്ങനെ തന്നെയാകണം മറുപടിയെന്നു പറഞ്ഞ് നടിയെ പിന്തുണയ്ക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. അവര്‍ കയറുന്നത് തീരുമാനിക്കാന്‍ ഓണ്‍ലൈന്‍ മീഡിയ ആരാണ് എന്നു ചോദിക്കുന്നവരുമുണ്ട്.

‌ആകാശ ഗംഗയുടെ രണ്ടാം ഭാഗത്തിലൂടെയാണ് വീണാ നായർ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഗൗരീശങ്കരം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി. പ്രണയവിലാസം എന്ന ചിത്രത്തിലെ റിഹാന എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃശൂർ സ്വദേശിയായ വീണ പഠിച്ചതും വളര്‍ന്നതും മുംബൈയിലാണ്.

റീൽ ലൈഫ് ടു റിയൽ ലൈഫ്; സഹതാരങ്ങളെ വിവാഹം ചെയ്ത മലയാളം മിനിസ്ക്രീൻ താരങ്ങൾ

‘9 മാസം നി​ഗൂഢമായി സൂക്ഷിച്ച സ്വപ്നം’; നടി ഐമ റോസ്മി അമ്മയായി

By admin