സിക്കന്ദര്‍ പൊട്ടി? സൽമാൻ ഫാന്‍സിനെ തെറി പറ‌ഞ്ഞ് നിർമ്മാതാവിൻ്റെ ഭാര്യ, സോഷ്യല്‍ മീഡിയ പോര് !

മുംബൈ: സൽമാൻ ഖാന്‍ നായകനായ സിക്കന്ദര്‍ ഈദ് ദിനത്തിലാണ് റിലീസ് ചെയ്തത്. സല്‍മാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം എന്നാല്‍ ആ പ്രതീക്ഷകള്‍ കാക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് സമിശ്രമായ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സാജിദ് നദിയാദ്‌വാലയാണ് നിർമ്മിച്ചത്. 

സൽമാൻ ഖാന്‍റെ നായികയായി രാഷ്മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയത്. സത്യരാജ്, കാജൽ അഗർവാൾ, ശർമ്മൻ ജോഷി, പ്രതീക് ബബ്ബർ, സഞ്ജയ് കപൂർ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. 200 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ 160 കോടിയോളം അവകാശപ്പെടുന്നെങ്കിലും ഇന്ത്യയില്‍ തന്നെ കഷ്ടിച്ച് 100 കോടി കടക്കാന്‍ പ്രയാസപ്പെടുകയാണ്. 

അതേ സമയം നിർമ്മാതാവ് സാജിദ് നദിയാദ്‌വാലയുടെ ഭാര്യ വർദ്ധ നദിയാദ്‌വാല, സോഷ്യൽ മീഡിയയിൽ ചിത്രത്തിന്‍റെ പരാജയത്തിന്‍റെ കാരണം കണ്ടെത്തിയതില്‍ ട്രോള്‍ നേരിടുകയാണ്. ചിത്രത്തിന് വലിയ പോരായ്മകൾ ഉണ്ടെന്ന് സമ്മതിക്കാതെ ചിത്രത്തിന്‍റെ പരാജയത്തിന് കാരണം സല്‍മാന്‍ ആരാധകരാണ് എന്ന് പറഞ്ഞതാണ് ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധത്തിന് കാരണമായത്. 

എന്നാല്‍ സല്‍മാന്‍ ആരാധകരുടെ പ്രതികരണങ്ങളോട് വർദ്ധ അശ്ലീല ഭാഷ ഉപയോഗിച്ചതിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായതോടെ പ്രശ്നം കത്തി.  ഒരു ആരാധകൻ വർദ്ധയുടെ ട്വീറ്റിന് മറുപടിയായി ഇങ്ങനെയാണ് എഴുതിയത്. “നിങ്ങളിൽ നിന്ന് ഇത്തരം ഭാഷ പ്രതീക്ഷിച്ചിരുന്നില്ല. ചിത്രത്തിന്റെ പരാജയം അംഗീകരിക്കണം? പണം കൊടുത്ത് റിവ്യൂകൾ കൊണ്ട് കാര്യമില്ല. കരിയറില്‍ എല്ലാ താരത്തിനും ഏറ്റക്കുറച്ചിലുകൾ സംഭവിക്കും. പക്ഷേ, പരാജയം അംഗീകരിക്കാന്‍ എന്താ പ്രശ്നം?” എന്നാല്‍ ഇതിന് വര്‍ദ്ധ നല്‍കിയ മറുപടി ‘ഗെറ്റ് വെല്‍ സൂണ്‍’

വര്‍ദ്ധയോട് സംസാരിക്കാന്‍ നിന്ന പല ഫാന്‍സിനോടും വളരെ മോശം ഭാഷയിലാണ് അവര്‍ പ്രതികരിച്ചത്. പിന്നീട് ഇവര്‍ ഈ ട്വീറ്റുകള്‍ നീക്കം ചെയ്തെങ്കിലും സല്‍മാന്‍ ആരാധകരെ ചീത്ത വിളിച്ച നിര്‍മ്മാതാവിന്‍റെ ഭാര്യയുടെ എക്സ് സ്ക്രീന്‍ ഷോട്ടുകള്‍ വൈറലായിട്ടുണ്ട്. 

നേരത്തെ സല്‍മാന്‍ ആരാധകരാണ് താരത്തിന്‍റെ കരിയര്‍ നശിപ്പിക്കുന്നത് എന്ന തരത്തിലാണ് വര്‍ദ്ധ പ്രതികരിച്ചത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ സല്‍മാന്‍ ആരാധകരെ ചൊടിപ്പിച്ചത്. 

ഹാസ്യത്തില്‍ ചാലിച്ച കുടുംബകഥ, ചിരിപ്പിക്കാൻ ഒരുകൂട്ടം താരങ്ങൾ; ‘കോലാഹലം’ പുതിയ പോസ്റ്റർ

സികന്ദറിന് എന്താണ് സംഭവിക്കുന്നത്?, സല്‍മാൻ ഖാനും രക്ഷയില്ല
 

By admin