വിവാദം, 24 വെട്ട്; എന്നിട്ടും പതറിയില്ല, എമ്പുരാൻ ഇനി മോളിവുഡിന്റെ ഒന്നാമൻ

ചരിത്രം സൃഷ്‍ടിച്ച് മോഹൻലാലിന്റെ എമ്പുരാൻ. മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയപ്പോള്‍ 242 കോടിയില്‍ അധികം നേടിയിട്ടുണ്ട്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായിരിക്കുകയാണ് മോഹൻലാല്‍ ചിത്രം എമ്പുരാൻ. ഇന്ത്യയില്‍ കേരളത്തിനു പുറത്ത് 30 കോടി രൂപയും എമ്പുരാൻ നേടിയെന്നാണ് റിപ്പോര്‍ട്ട്.

മഞ്ഞുമ്മല്‍ ബോയ്‍സിനെ വീഴ്‍ത്തി മോഹൻലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിട്ടുണ്ട്. എമ്പുരാന്‍ 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവും ആയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. തെന്നിന്ത്യയില്‍ 100 കോടി ഷെയര്‍ നേട്ടത്തിലേക്ക് അവസാനമെത്തുന്നത് മോളിവുഡ് ആണ്.

ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മോളിവുഡ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.

2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ നടീനടൻമാരും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെ ആണ് പ്രേക്ഷകർക്ക് നേരത്തെ പരിചയപ്പെടുത്തിയത്.

Read More: മലയാളത്തിൽ പുതുമയാർന്ന ആക്ഷൻ ക്രൈംത്രില്ലറുമായി ആനന്ദ് കൃഷ്‍ണ രാജിന്റെ ‘കാളരാത്രി’

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin