രാജമൗലിയുടെ ലോക്ക് മഹേഷ് ബാബു പൊളിച്ചോ?: എസ്എസ്എംബി 29 രസകരമായ നിമിഷം!
ഹൈദരാബാദ്: സൂപ്പർസ്റ്റാർ മഹേഷ് ബാബു ഹൈദരാബാദ് വിമാനത്താവളത്തിൽ ആരാധകർക്ക് സമ്മാനിച്ച രസകരമായ നിമിഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29ലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. അതിന്‍റെ ഷെഡ്യൂള്‍ ബ്രേക്കില്‍ താരം മകൾ സിതാരയ്ക്കൊപ്പം ഒരു യാത്രയുടെ ഭാഗമായി വിമാനതാവളത്തില്‍ എത്തിയത്.
പാപ്പരാസി ക്യാമറകളെ കണ്ടപ്പോള്‍ മഹേഷ് രസകരമായി പാപ്പരാസികൾക്ക് തന്‍റെ പാസ്‌പോർട്ട് കാണിച്ചുകൊടുക്കുകയായിരുന്നു. ഇത് കണ്ട മകള്‍ സിതാര ചിരിക്കുന്നതും കാണാം. നേരത്തെ കൈയിൽ പാസ്‌പോർട്ടുമായി രാജമൗലിയുടെ ഫോട്ടോ വൈറലായിരുന്നു. അന്ന് മഹേഷ് ബാബുവിന്റെ പാസ്‌പോർട്ട് രാജമൗലി വാങ്ങിവച്ചെന്നും ഇനി പടം കഴിഞ്ഞിട്ടെ തിരിച്ചുനല്‍കൂ എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
വൈറലായ ഇത് സംബന്ധിച്ച ട്രോളുകള്‍ക്കിടയിലാണ്, അത് ഓര്‍മ്മിപ്പിച്ച് മഹേഷ് ബാബു തന്റെ പാസ്‌പോർട്ട് കാണിച്ചുകൊടുക്കുന്നത്. വെളുത്ത ട്രെന്‍റി വസ്ത്രത്തിലാണ് മഹേഷ് ബാബുവിനെ കാണിപ്പെട്ടത്. അദ്ദേഹം പാപ്പരാസി ക്യാമറകളെ നോക്കി പുഞ്ചിരിക്കുകയും ഒരു തംബ്‌സ്-അപ്പ് നൽകുകയും ചെയ്തു.
അതേ സമയം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വരാത്ത രാജമൗലി ചിത്രത്തില്‍ പൃഥ്വിരാജും പ്രിയങ്ക ചോപ്രയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പ്രകാരം രണ്ട് ഭാഗങ്ങളായി പുറത്തിറക്കാന്‍ ആദ്യമുണ്ടായിരുന്ന പ്ലാന്‍ സംവിധായകന്‍ ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ് എന്നാണ് വിവരം.
പിങ്ക് വില്ലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ട് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസികള്‍ ഇന്ത്യന്‍ സിനിമയില്‍ അതിന് മുന്‍പും ഉണ്ടായിട്ടുണ്ടെങ്കിലും സമീപകാല ഇന്ത്യന്‍ സിനിമയില്‍ അതൊരു ട്രെന്‍ഡ് ആക്കിയത് രാജമൗലിയാണ്. ബാഹുബലി 1, 2 ഭാഗങ്ങള്‍ നേടിയ വന്‍ വിജയമാണ് അതിന് കാരണം. ആദ്യം രണ്ട് ഭാഗങ്ങളായി ആലോചിച്ചിരുന്ന ഈ മെഗാ പ്രോജക്റ്റ് ഇപ്പോള്‍ ഒരു ഭാഗത്തില്‍ത്തന്നെ പൂര്‍ത്തീകരിക്കാന്‍ രാജമൗലി തീരുമാനിച്ചതിന് കാരണം ഇന്ത്യന്‍ സിനിമയില്‍ ഇന്ന് അത് സര്‍വ്വ സാധാരണമായിത്തീര്‍ന്നു എന്നതാണ്.
Deserved holiday before big days♥️ #SSMB29 @urstrulyMahesh pic.twitter.com/aoYfoxG8HK
— Mahesh Babu Trends ™ (@MaheshFanTrends) April 5, 2025
പലരും സാമ്പത്തികലാഭം മാത്രം നോക്കിയാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നും രാജമൗലിക്ക് അഭിപ്രായമുണ്ട്. എപ്പോഴും നടപ്പുരീതികള്‍ പൊളിക്കാന്‍ ആഗ്രഹിക്കുന്ന രാജമൗലി അതിനാല്‍ത്തന്നെ തന്‍റെ പുതിയ ബൃഹദാഖ്യാനം ഒറ്റ ഭാഗത്തില്‍ ഒതുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഒടുവില്‍ പൃഥ്വിരാജ് സ്ഥിരീകരിച്ചു, ‘ഒരു വര്‍ഷമായി ഞാൻ ആ പ്രൊജക്റ്റിന്റെ ഭാഗം’
ആദ്യ പ്ലാന്‍ മാറ്റി, 1000 കോടി പടത്തിന് രണ്ടാം ഭാഗമില്ല! രാജമൗലിയുടെ തീരുമാനത്തിന്‍റെ കാരണം ഇതാണ്