ഫുക്രുവിനെച്ചേർത്ത് കമന്‍റ്; വളരെ ക്ലോസായി സംസാരിക്കുന്നതിൽ എന്താണ് കുഴപ്പം ? തുറന്നടിച്ച് മഞ്ജു പത്രോസ്
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സജീവമായ താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവിന്റെ കരിയര്‍ തുടങ്ങിയത്. ഇതിനിടെ, ബിഗ് ബോസിലും മത്സരാർത്ഥിയായി എത്തിയിരുന്നു. എന്നാൽ ബിഗ് ബോസ് ഷോ മഞ്ജുവിന്റെ ജീവിതം മാറ്റിമറിക്കുകയാണ് ഉണ്ടായത്. ഷോ അവസാനിച്ചപ്പോഴേക്കും തനിക്ക് കൂടുതലും നെഗറ്റിവിറ്റിയായിരുന്നു ലഭിച്ചതെന്നും മഞ്ജു പത്രോസ് പറയുന്നു.
ബിഗ്ബോസിനകത്ത് ടോക്സിസിറ്റ് പറയുന്നവർ പുറത്ത് നന്നായി ആഘോഷിക്കപ്പെടുകയാണെന്നും താരം പറുന്നു. താനും പറയാൻ പാടില്ലാത്ത ഒരു വാക്ക് പറഞ്ഞിട്ടുണ്ടെന്നും അതിൽ ഖേദിക്കുന്നുണ്ടെന്നും മഞ്ജു സമ്മതിച്ചു. അന്ന് അതിലെ തെറ്റ് ഓർത്തില്ലെന്നും പിന്നീട് ആലോചിച്ചപ്പോൾ ശരികേടാണ് പറഞ്ഞതെന്ന് തോന്നിയതു കൊണ്ടാണ് പിന്നീട് മാപ്പ് പറഞ്ഞതെന്നും മഞ്ജു കൂട്ടിച്ചേർത്തു.
ബിഗ് ബോസിൽ തന്റെ സഹമത്സരാർത്ഥിയായി മൽസരിച്ച ഫുക്രുവുമായി ഉണ്ടായിരുന്ന സൗഹൃദം തെറ്റായ രീതിയിലാണ് ചിത്രീകരിക്കപ്പെട്ടതെന്നും മഞ്ജു പത്രോസ് പറഞ്ഞു. ഇപ്പോഴും തന്റെ കമന്റ് ബോക്സിൽ ‘ഫുക്രു’ എന്ന് കമന്റുകൾ വരാറുണ്ടെന്നും മഞ്ജു പറയുന്നു. ”ഇത്തരം കമന്റുകൾ ഇടുന്നവരോട് എനിക്ക് സഹതാപം മാത്രമാണ് ഇപ്പോൾ ഉള്ളത്. വളരെ ക്ലോസായി സംസാരിക്കുന്നതിൽ എന്താണ് കുഴപ്പം. ഒരു കുട്ടിയോട് പെരുമാറുന്നത് പോലെയാണ് ഫുക്രുവിനോട് പെരുമാറിയത്. പക്ഷെ ആളുകൾ ഇപ്പോഴും ഫുക്രുവിലും ബിഗ് ബോസിലും കടിച്ച് തൂങ്ങി കിടക്കുകയാണ്”, എന്ന് മഞ്ജു പറഞ്ഞു.
ക്യൂട്ട് ഗിബ്ലി ചിത്രങ്ങളുമായി സൗഭാഗ്യ; സുധാപ്പുവിനോടുള്ള സ്നേഹം പങ്കുവെച്ച് ആരാധർ
”എന്റെ കുടുംബാംഗങ്ങളെപ്പോലും പലരും അനാവശ്യം പറഞ്ഞു. എന്റെ കൂടെയുള്ള ഫോട്ടോ പോലും ആർക്കും ഇടാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഫോട്ടോയിട്ടാൽ പിന്നെ തെറിയഭിഷേകം ആയിരുന്നു”, എന്നും മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു. പോട്രേയൽസ് ബൈ ഗദ്ദാഫി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.