കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ശ്രീലങ്കൻ സർക്കാർ. രാഷ്ട്രതലവന്മാർക്കും ​ഗവൺമെന്റ്സ മേധാവികൾക്കും നൽകുന്ന മിത്ര വിഭൂഷണ ബഹുമതിയാണ് ശ്രീലങ്ക നൽകിയത്. ഇന്ത്യ- ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ മഹത്തരമായ ശ്രമങ്ങൾക്കുള്ള അം​ഗീകാരമായിട്ടാണ് ബഹുമതി നൽകി ആദരിച്ചത്.
കൊളംബോയിൽ നടന്ന സംയുക്ത പത്രസമ്മേളനത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് അനുരകുമാര ദിസനായകേയാണ് ബഹുമതി സമ്മാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ വളരെ അടുത്ത സുഹൃദ്ബന്ധമാണുള്ളതെന്നും ചരിത്രപരവും മതപരവും സാംസ്കാരികപരവുമായ ബന്ധം പുലർത്തുന്ന അയൽരാജ്യങ്ങളാണ് ഇന്ത്യയും ശ്രീലങ്കയുമെന്നും പ്രധാനമന്ത്രിക്ക് ബഹുമതി നൽകി ആദരിച്ച ശേഷം പ്രസിഡന്റ് ദിസ്സനായകെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വിദേശ രാജ്യം നൽകുന്ന 22-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.
മിത്ര വിഭൂഷണ
രാഷ്ട്രതലവന്മാർക്കും ​ഗവൺമെന്റ്സ മേധാവികൾക്കും നൽകുന്ന ശ്രീലങ്കയുടെ പരമോന്നത ബഹുമതിയാണ് മിത്ര വിഭൂഷണ. ഇരു രാജ്യങ്ങളുടെയും സാംസ്കാരിക പാരമ്പര്യങ്ങളെ രൂപപ്പെടുത്തിയ ബുദ്ധമത പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന “ധർമ്മ ചക്രം” ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ അരി കറ്റകൾ കൊണ്ട് അലങ്കരിച്ച ഒരു ആചാരപരമായ കലം ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തെ പ്രതിനിധീകരിക്കുന്ന നവ രത്നങ്ങളും മിത്ര വിഭൂഷണയിലുണ്ട്. രാജ്യങ്ങൾ തമ്മിലുള്ള കാലാതീതമായ ബന്ധത്തിന്റെ പ്രതീകമായി സൂര്യനെയും ചന്ദ്രനെയും ആലേഖനം ചെയ്തിട്ടുമുണ്ട്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *