പട്രോളിങ്ങിനിടെ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നി, കാർ പരിശോധിച്ചു, പിടികൂടിയത് 65 കുപ്പി വാറ്റുചാരായം

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച വാറ്റുുചാരായവുമായി പ്രവാസി പിടിയിൽ. ഒരു ഏഷ്യൻ പ്രവാസിയെയാണ് ജഹ്‌റ ബാക്കപ്പ് പട്രോളിംഗ് പിടികൂടിയത്. അൽ-വഹാ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രവാസി പിടിയിലായത്.

Read Also – 16 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, വൻ മയക്കുമരുന്ന് വേട്ട; അറസ്റ്റിലായ പ്രതിയുടെ കൈവശം 250,000 ദിനാറിന്‍റെ ലഹരി

പട്രോളിങ്ങിനിടെ ഉദ്യോഗസ്ഥർക്ക് ഒരു ജാപ്പനീസ് നിർമ്മിത വാഹനത്തിന്റെ ഡ്രൈവറുടെ അസ്വാഭാവിക പെരുമാറ്റവും പേടിയും കാരണം സംശയം തോന്നി. തുടര്‍ന്ന് വാഹനത്തില്‍ പരിശോധന നടത്തുകയായിരുന്നു.  കാറിനുള്ളിൽ ഒളിപ്പിച്ചിരുന്ന ഏകദേശം 65 കുപ്പികളോളം അനധികൃതമായി നിര്‍മ്മിച്ച മദ്യം കണ്ടെത്തി. കുവൈത്തിന്റെ കർശനമായ മദ്യവിരുദ്ധ നിയമങ്ങൾക്കനുസൃതമായി പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും നാടുകടത്തൽ നടപടികൾക്ക് വിധേയനാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin