ഡ്രൈവറുടെ പെരുമാറ്റ് കണ്ട് സംശയം തോന്നി പരിശോധന, കുവൈത്തിൽ മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്ത് തലസ്ഥാനത്തെ പൊലീസ് അൽ-ഫൈഹ റോഡിൽ നടത്തിയ  പരിശോധനയ്ക്കിടെ 49 ലിറിക്ക ഗുളികകളുമായി ഒരാൾ അറസ്റ്റിൽ. മയക്കുമരുന്ന് കടത്തുന്നതായി പ്രതി സമ്മതിക്കുകയും വിൽപ്പന നടത്താനായി മറ്റൊരാളെ കാണാൻ പോവുകയായിരുന്നുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു. 

Read Also – താമസ കെട്ടിടത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി

തുടർനടപടികൾക്കായി ഇയാളെ ഉടൻ തന്നെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. പട്രോളിംഗ് ഉദ്യോഗസ്ഥർ ഡ്രൈവറുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. മയക്കുമരുന്നുകൾക്ക് ബദലായി പ്രെഗബാലിൻ (ലിറിക്ക), ഗാബാപെൻ്റിൻ (ന്യൂറോൺ്റിൻ) എന്നിവയുടെ ദുരുപയോഗ സാധ്യതകളെക്കുറിച്ച് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോൾ മുമ്പ് വിശദമായ പഠനം നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin