ഗുരുവായൂർ ദേവസ്വത്തിലെ 38 തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 01/2025 മുതൽ 38/2025 വരെയുള്ള തസ്തികകളിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
തസ്തികകൾ: ലോവർ ഡിവിഷൻ ക്ലർക്ക് (ഒഴിവുകൾ 36), ഹെൽപർ (14), സാനിട്ടേഷൻ വർക്കർ/സാനിട്ടേഷൻ വർക്കർ (ആയുർവേദ) (116), ഗാർഡ്നർ (1), കൗബോയ് (30), ലിഫ്റ്റ്ബോയ് (9), റൂംബോയ് (118), പ്ലംബർ (6), ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് -2 (2), വെറ്ററിനറി സർജൻ (3), എൽ.ഡിടൈപ്പിസ്റ്റ് (2), അസിസ്റ്റന്റ് ലൈൻമാൻ (16), ശാന്തിക്കാർ (കീഴേടം ക്ഷേത്രങ്ങളിലേക്ക്) (12), ലാംപ് ക്ലീനർ (8), കലാനിലയം സൂപ്രണ്ട് (1), കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കർആശാൻ (1), കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ് (4), കൃഷ്ണനാട്ടം ഗ്രീൻറൂംസർവന്റ് (1), താളം പ്ലേയർ(ക്ഷേത്രം) (1), ടീച്ചർ (മദ്ദളം1), ടീച്ചർ(തിമില 1), വർക്ക് സൂപ്രണ്ട് (10), ആനച്ചമയ സഹായി (1), അസിസ്റ്റന്റ് ലൈബ്രേറിയൻ(ഗ്രേഡ് 1 (1), കമ്പ്യൂട്ടർ ഓപറേറ്റർ/ഡേറ്റ എൻട്രി ഓപറേറ്റർ (2), കമ്പ്യൂട്ടർസ്പെഷൽ അസിസ്റ്റന്റ് (1), ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1), ജൂനിയർപബ്ലിക് ഹെൽത്ത് നഴ്സ് (1), മെഡിക്കൽ ഓഫിസർ (ആയുർവേദ) (2), ആയ (6), ഓഫിസ് അറ്റൻഡന്റ് (2), സ്വീപ്പർ(2), ലാബ് അറ്റൻഡർ (1), ലോവർ ഡിവിഷൻ ക്ലർക്ക്(സ്കൂൾ) (1), കെ.ജി ടീച്ചർ (2), ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് -2 (3), ഡ്രൈവർ ഗ്രേഡ് -2 (4), മദ്ദളം പ്ലെയർ (1).
യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ മുതലായ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.kdrb.kerala.gov.in-ൽ ലഭ്യമാണ്. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനായി ഏപ്രിൽ 28 വരെ അപേക്ഷിക്കാം.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
ANNOUNCEMENTS
Evening Kerala Classifieds
evening kerala news
eveningkerala news
eveningnews malayalam
guruvayoor
job
KERALA
kerala evening news
opportunity
കേരളം
ദേശീയം
വാര്ത്ത