കൊച്ചിയിൽ തൊഴിലിടത്തിലെ പീഡന പരാതിയിൽ വഴിത്തിരിവ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് മുൻ ജീവനക്കാരനെന്ന് മൊഴി

കൊച്ചി:കൊച്ചിയിലെ മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ തൊഴിൽ പീഡന പരാതി ആസൂത്രിതമെന്ന് മൊഴി. നടന്നത് തൊഴിൽ പീഡനമല്ലെന്ന് ദൃശ്യങ്ങളിൽ കാണുന്ന യുവാവ് മൊഴി നൽകി. തൊഴിൽ വകുപ്പിനും പൊലീസിനുമാണ് യുവാവ് മൊഴി നൽകിയത്.

മാര്‍ക്കറ്റിങ് സ്ഥാപനത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ മാനേജർ മാസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.ദൃശ്യങ്ങൾ പുറത്തുവന്നത് തന്‍റെ അറിവില്ലാതെയാണെന്നും സ്ഥാപന ഉടമയെ മോശക്കാരനാക്കാനായി മുൻ ജീവനക്കാരൻ മനാഫ് മാസങ്ങൾ മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും യുവാവ് മൊഴിയിൽ പറയുന്നു.  താൻ ഇപ്പോഴും ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തുന്ന ദൃശ്യങ്ങൾ; ടാർ​ഗറ്റ് അച്ചീവ് ചെയ്യാത്തവർക്ക് പീഡനമെന്ന് ആരോപണം

By admin