കൈകാണിച്ചിട്ടും നിർത്തിയില്ല, അപകടകരമായ രീതിയിൽ വാഹനമോടിച്ച് പോയി, പിന്തുടർന്ന് പൊലീസ്; കഞ്ചാവുമായി പിടിയിൽ

കോഴിക്കോട്: പൊലീസിന്‍റ വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനത്തിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. പൊലീസ് പിന്തുടര്‍ന്ന് വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെള്ളയിൽ വെച്ചാണ് സംഭവം. ഇവിടെ വെച്ച് പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു.

ഇതിനിടെ യുവാക്കള്‍ സഞ്ചരിച്ച മഹീന്ദ്ര ഥാര്‍ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടി. വാഹനം പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടിച്ചെടുത്തത്. വയനാട് ചുള്ളിയോട് സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ്, മലപ്പുറം പാറപ്പുറം സ്വദേശി  ഷബീബ് എന്നിവരാണ് കഞ്ചാവുമായി പിടിയിലായത്. ഇവർക്കെതിരെ വയനാട്ടിലെ വിവിധ സ്റ്റേഷനുകളിൽ കേസുണ്ടെന്നും പൊലീസ് കണ്ടെത്തി. യുവാക്കള്‍ സഞ്ചരിച്ച മഹീന്ദ്ര ഥാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

‘സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ല’, വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം വിവാദത്തിൽ; പൊലീസിൽ പരാതി

By admin