അവതാരകനായും യൂട്യൂബറുമായൊക്കെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് കാർത്തിക് സൂര്യ. ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയുടെ വേദിയിൽ വെച്ച് നടി മഞ്ജു പിള്ളയുമായും താരം ഉറ്റസൗഹൃദം സ്ഥാപിച്ചിരുന്നു. കാർത്തികും മഞ്ജു പിള്ളയും തമ്മിലുള്ള കോമ്പോയും പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാണ്. ഇരുവർക്കുമിടയിൽ നടന്ന രസകരമായ ഒരു കാര്യത്തെക്കുറിച്ചാണ് കാർത്തിക് സൂര്യ പുതിയ വ്ളോഗിൽ സംസാരിക്കുന്നത്.
ഒരു ‘കുമ്പിളപ്പം’ നൽകി മഞ്ജു പിള്ളയുടെ പിണക്കം മാറ്റിയ കഥയാണ് കാർത്തിക് സൂര്യ പുതിയ വീഡിയോയിൽ സൂചിപ്പിക്കുന്നത്.. മഞ്ജു പിള്ളയോട് ഒരു ദിവസം കുമ്പിളപ്പം ഉണ്ടാക്കാൻ പറഞ്ഞിട്ട് അത് കഴിക്കാൻ പോകാൻ മറന്നുപോയ കാര്യവും പിന്നീട് മഞ്ജു ചേച്ചി തന്നോട് മിണ്ടാതിരുന്നതുമൊക്കെ കാർത്തിക് സൂര്യ പുതിയ വ്ളോഗിൽ പറയുന്നുണ്ട്. ആ പരിഭവം മാറ്റാൻ കാർത്തിക് സൂര്യ തന്നെ കുമ്പിളപ്പം ഉണ്ടാക്കി മഞ്ജു പിള്ളയ്ക്ക് നേരിട്ട് കൊണ്ടുപോയി കൊടുക്കുന്നതാണ് വീഡിയോയിൽ. കാർത്തിക്കിന്റെ അച്ഛനെയും അമ്മയെയുമൊക്കെ വീഡിയോയിൽ കാണാം. അമ്മയാണ് കുമ്പിളപ്പം ഉണ്ടാക്കാൻ സഹായിക്കുന്നത്. ഇല പറിക്കുന്നതു മുതൽ അപ്പം ഉണ്ടാക്കി പാത്രത്തിലാക്കുന്നതു വരെ എല്ലാ കാര്യങ്ങളും കാർത്തിക് സൂര്യ വീഡിയോയിൽ കാണിക്കുന്നുണ്ട്.
ആറ്റുകാൽ പൊങ്കാലയുടെ ദിവസമാണ് കാർത്തിക്കിനു വേണ്ടി താൻ കുമ്പിളപ്പം ഉണ്ടാക്കി കാത്തിരുന്നതെന്ന് മഞ്ജു പിള്ള വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ അത് മന:പൂർവം അല്ലെന്നും ക്ഷീണം കാരണം ഉറങ്ങിപ്പോയി എന്നുമാണ് കാർത്തിക് പറയുന്നത്. കാർത്തിക് സൂര്യ ഉണ്ടാക്കിയ കുമ്പിളപ്പം കഴിച്ചതിനു ശേഷം, അത് നന്നായിട്ടുണ്ടെന്നും മഞ്ജു പിള്ള പറയുന്നുണ്ട്.
അങ്ങനെ മഞ്ജുവിന്റെ പിണക്കം മാറ്റിയാണ് കാർത്തിക്ക് വ്ളോഗ് അവസാനിപ്പിക്കുന്നത് .
Read More: മലയാളത്തിൽ പുതുമയാർന്ന ആക്ഷൻ ക്രൈംത്രില്ലറുമായി ആനന്ദ് കൃഷ്‍ണ രാജിന്റെ ‘കാളരാത്രി’