കോഴിക്കോട് ∙ കക്കാടംപൊയിലിലെ റിസോർട്ടിലെ കുളത്തിൽ വീണു ഏഴു വയസ്സുകാരൻ മുങ്ങിമരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിൽ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ കക്കാടംപൊയിലിലെ ഏദൻസ് ഗാർഡൻസ് റിസോർട്ടിലായിരുന്നു സംഭവം.
കുട്ടി കുളത്തിലേക്ക് കാൽ വഴുതി വീണുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ ഉടൻ തന്നെ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവധിക്കാലം ആഘോഷിക്കാനാണ് രക്ഷിതാക്കൾക്കൊപ്പം കുട്ടി കക്കാടംപൊയിലിൽ എത്തിയത്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
accident
CRIME
evening kerala news
eveningkerala news
eveningnews malayalam
Kakkadampoyil
kerala evening news
KOZHIKODE
kozhikode news
LATEST NEWS
LOCAL NEWS
MALABAR
MALAPPURAM
malappuram news
കേരളം
ദേശീയം
വാര്‍ത്ത