എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത് ഒരു അസം സ്വദേശി, തൃശൂരിൽ ഒഡീഷക്കാരൻ; പൊക്കിയപ്പോൾ ഹെറോയിനും കഞ്ചാവും

കൊച്ചി: എറണാകുളത്തും തൃശൂരും മയക്കുമരുന്നുമായി അതിഥി തൊഴിലാളികൾ പിടിയിൽ. കൊച്ചിയിൽ അസം സ്വദേശിയേയും തൃശൂരിൽ ഒഡീഷക്കാരനേയുമമാണ് കഞ്ചാവും ഹെറോയിനുമായി എകസ്സൈസ് അറസ്റ്റ് ചെയ്തത്. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും 6.22 ഗ്രാം ഹെറോയിനുമായി അസം സ്വദേശി ഷെറിഫുൾ ഹക്ക് (24 ) ആണ് പിടിയിലായി. എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീരാജും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നി ഷെറിഫുൾ ഹക്കിനെ എക്സൈസ് സംഘം പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെത്തിയത്. പരിശോധനയിൽ അസിസ്റ്റന്റ് എകൈ്സസ് ഇൻസ്പെക്ടർ ഒ.എൻ.അജയകുമാർ, പ്രിവന്‍റീവ് ഓഫീസർ ജനീഷ് കുമാർ, പ്രിവന്‍റീവ് ഓഫീസർമാരായ ബസന്ത് കുമാർ.പി.എസ്,സുനിൽ.പി.എസ്, പ്രതീഷ്.ടി.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത്.എം.ടി, ജിജോ അശോക്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ലത.എം, വിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അഫ്സൽ എന്നിവരും  പങ്കെടുത്തു.

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ 5 കിലോഗ്രാമിലധികം കഞ്ചാവുമായാണ് ഒഡീഷ സ്വദേശി കുടുങ്ങിയത്. ഒഡീഷ ഖര സഹാപൂർ സ്വദേശിയായ സുരേഷ് ഖിലർ (20) എന്നയാളെയാണ് കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ജെ.റോയിയും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.സുദർശനകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ.കെ.വത്സൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സുരേഷ് കുമാർ.വി.എസ്, അഫ്സൽ, സിവിൽ എക്സൈസ് ഓഫീസർ കണ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ചിഞ്ചു എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

Read More : ഭാര്യക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം, 42 കാരിയെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്ന് ഭർത്താവ്; അറസ്റ്റിൽ

By admin