എമ്പുരാന്‍ മുന്നില്‍, മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണം വാരിയ ആദ്യ പത്ത് പടങ്ങള്‍ ഇതാണ് !

കൊച്ചി: മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ഇന്നാണ് ചരിത്ര നേട്ടത്തില്‍ എത്തിയത്. മലയാള സിനിമയില്‍ തീയറ്ററില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രം എന്ന റെക്കോഡാണ് ചിത്രം ഇട്ടിരിക്കുന്നത്. ഇതുവരെ 250 കോടിനേടിയിട്ടുണ്ട്. ഇൻഡസ്‍ട്രി ഹിറ്റ് എന്ന നേട്ടമാണ് ഇതോടെ എമ്പുരാന്‍ നേടിയിരിക്കുന്നത്. ഇപ്പോഴും തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇനി 250 കോടിക്ക് മുകളില്‍ ഗ്രോസ് നേടിയേക്കും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

അതേ സമയം അടുത്തകാലത്തായി സിനിമയുടെ വിജയം അളക്കുന്നത് കളക്ഷനില്‍ ആ ചിത്രം ഏത് കോടി ക്ലബില്‍ കയറി എന്നത് കണക്കാക്കിയാണ്. എല്ലാ ചിത്രങ്ങള്‍ക്കും ആഗോള റിലീസും, വൈഡ് റിലീസും ഒക്കെ സാധാരണമായ കാലത്ത് കോടി ക്ലബുകള്‍ ഇന്ന് ഏത് ഭാഷയിലും സാധ്യമാണ്. ഈ സാഹചര്യം അടുത്തകാലത്ത് മലയാളവും നന്നായി വിനിയോഗിച്ചിട്ടുണ്ട്. 

അതിനാല്‍ തന്നെ മലയാളത്തിലെ 10 നൂറുകോടി കടന്ന ചിത്രങ്ങളില്‍ ആറും സംഭവിച്ചത് 2024ല്‍ ആയിരുന്നു. സംഭവിച്ചത്. മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ പത്ത് ചിത്രങ്ങള്‍ കാണാം.

ഏറ്റവും കളക്ഷന്‍ നേടിയ പത്ത് മലയാള ചിത്രങ്ങള്‍

1. എമ്പുരാന്‍ – 250 കോടി 
2. മഞ്ഞുമ്മല്‍ ബോയ്സ് – 242 കോടി
3. 2018- 177 കോടി
4. ആടുജീവിതം – 158.50 കോടി
5. ആവേശം – 156 കോടി
6. പുലിമുരുകന്‍ – 137.50–152 കോടി
7. പ്രേമലു – 136.25 കോടി
8. ലൂസിഫര്‍ – 125-127 കോടി
9. മാര്‍ക്കോ – 115 കോടി
10. എആര്‍എം – 106.75 കോടി

ഈ ‘100 കോടി ക്ലബ്ബ്’ മലയാളത്തില്‍ ആദ്യം! ബാഹുബലിയുടെയും കെജിഎഫിന്‍റെയും വഴിയേ എമ്പുരാന്‍

ഇവിടുത്തെ റീ എഡിറ്റ് അല്ല, അത് ‘ഫാമിലി കട്ട്’; പ്രഖ്യാപനവുമായി ‘എമ്പുരാന്‍’ യുകെ വിതരണക്കാര്‍

By admin