എട്ട് ലക്ഷത്തിൽ താഴെ വിലയുള്ള ഈ ഇലക്ട്രിക്ക് കാറിന് ഇപ്പോൾ വമ്പൻ വിലക്കിഴിവും
വരും ദിവസങ്ങളിൽ നിങ്ങൾ ഒരു പുതിയ ഇലക്ട്രിക് കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. ടാറ്റയുടെ അതിശയിപ്പിക്കുന്ന ഇലക്ട്രിക് കാറായ ടിയാഗോ ഇവിക്ക് 2025 ഏപ്രിലിൽ 85,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ, എക്സ്ചേഞ്ച് ബോണസും ഈ ഓഫറിൽ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. കിഴിവ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. ടാറ്റ ടിയാഗോ ഇവിയുടെ സവിശേഷതകൾ, ഡ്രൈവിംഗ് ശ്രേണി, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
300 കിലോമീറ്ററിൽ കൂടുതൽ റേഞ്ച്
ടാറ്റ ടിയാഗോ ഇവിയിൽ, ഉപഭോക്താക്കൾക്ക് രണ്ട് ബാറ്ററി പായ്ക്കുകളുടെ ഓപ്ഷൻ ലഭിക്കും. ആദ്യത്തേതിൽ 19.2kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. രണ്ടാമത്തേതിന് 24kWh ബാറ്ററിയാണ് ഉള്ളത്. ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഒറ്റ ചാർജിൽ 250 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 315 കിലോമീറ്ററും സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
വില
ടിയാഗോ ഇവിയുടെ ഇന്റീരിയറിനെക്കുറിച്ച് പറയുകയാണെങ്കിൽ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4-സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം, ഓട്ടോ എസി, മടക്കാവുന്ന ORVM, റെയിൻ സെൻസിംഗ് വൈപ്പർ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്. മറുവശത്ത്, സുരക്ഷയ്ക്കായി, ഇരട്ട ഫ്രണ്ട് എയർബാഗുകളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും കാറിലുണ്ട്. ഏറ്റവും ഉയർന്ന മോഡലിന് ടാറ്റാ ടിയാഗോ ഇവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 7.99 ലക്ഷം രൂപ മുതൽ 11.14 ലക്ഷം രൂപ വരെയാണ്.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.