എട്ട് കിലോ മ്ലാവിറച്ചി പിടികൂടിയ സംഭവം; ഒളിവിലുള്ള രണ്ടാം പ്രതിയുടെ ബൈക്ക് പിടിച്ചെടുത്ത് വനം വകുപ്പ്

മലപ്പുറം: മ്ലാവിറച്ചി പിടികൂടിയ സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ ബൈക്ക് പിടിച്ചെടുത്തു. വഴിക്കടവിൽ എട്ട് കിലോ മ്ലാവിറച്ചി പിടികൂടിയ സംഭവത്തിലെ രണ്ടാം പ്രതി പുന്നക്കൽ സ്വദേശി മൻസൂറിന്‍റെ ബൈക്കാണ് കസ്റ്റഡിയിലെടുത്തത്. ഇറച്ചിയുമായി പിടിയിലായ ഒന്നാം പ്രതി പിലാത്തൊടിക മുജീബ് റഹ്‌മാൻ ഈ ബൈക്കിലാണ് ഇറച്ചി വിതരണം ചെയ്തിരുന്നതെന്ന് വനം വകുപ്പ് അറിയിച്ചു. 

മുജീബ് റഹ്‌മാന്‍റെ വീട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെ മൻസൂർ ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. ഒളിവിൽ പോയ മൻസൂർ ബൈക്ക് വഴിക്കടവ് ആനപ്പാറയിലെ വീട്ടിൽ ഒളിപ്പിച്ചുവെച്ചു. ഇവിടെ നിന്നാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്. കേസിൽ മൂന്ന് പ്രതികളാണുള്ളത്. രണ്ടും മൂന്നും പ്രതികൾ ഒളിവിലാണ്. 

വഴിക്കടവ് റെയ്ഞ്ച് ഓഫീസർ ഷരീഫ് പനോലന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നെല്ലിക്കുത്ത് ഡെപ്യൂട്ടി റെയ്ഞ്ചർ മണിലാൽ പെരിച്ചീരി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ ആർ രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജെ ജിസ്മ, മുഹമ്മദ് ഷെരീഫ് ആലിക്കുഴിയിൽ, സി അഭിലാഷ്, പി എം അയൂബ് എന്നിവരാണ് ബൈക്ക് കണ്ടെത്തിയത്.

പത്തിലേറെ ചത്ത കോഴികൾ പുഴുവരിച്ച നിലയിൽ; ഇറച്ചിക്കട ഉടമയിൽ നിന്ന് 25000 രൂപ പിഴ ഈടാക്കി ഗുരുവായൂർ നഗരസഭ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin