‘ആവേശം’ വേണ്ടെന്ന് പറഞ്ഞ ബാലയ്യയുടെ അടുത്ത തീരുമാനം: പ്രിയ സംവിധായകന്‍റെ ആ ചിത്രത്തോടും ‘നോ’ പറഞ്ഞു!

കൊച്ചി: ബോളിവുഡും തെലുങ്ക് സിനിമയും മുമ്പൊരിക്കലും ഇല്ലാത്ത വിധം അടുപ്പമാണ് ഇപ്പോള്‍ കാണിക്കുന്നത്. ജൂനിയർ എൻടിആർ ഹൃതിക് റോഷനോടൊപ്പം വാർ 2 എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു, ചിരഞ്ജീവിയുടെ ഗോഡ് ഫാദറിൽ സൽമാൻ ഖാൻ ഒരു ശക്തമായ അതിഥി വേഷം ചെയ്തു. ബോബി ഡിയോളിനെപ്പോലുള്ളവര്‍ തെലുങ്കില്‍ വന്ന് വില്ലന്‍ വേഷം ചെയ്യുന്നു. ഒപ്പം തെലുങ്ക് സംവിധായകര്‍ ഇപ്പോള്‍ ബോളിവുഡില്‍ അടക്കം സിനിമ ചെയ്യുന്നുണ്ട്. ഗോപിചന്ദ് മാലിനേനിയാണ് സണ്ണി ഡിയോളിന്‍റെ പുതിയ ചിത്രം ജാട്ട് സംവിധാനം ചെയ്യുന്നത്. 

അതേ സമയം ബോളിവുഡുമായി സഹകരണം വേണ്ടെന്ന് വിചാരിക്കുന്ന താരങ്ങളും തെലുങ്കിലുണ്ട്. 
നന്ദമുരി ബാലകൃഷ്ണയാണ് വ്യത്യസ്തമായ ഈ രീതിയില്‍ ചിന്തിച്ചത്. ബോബി ഡിയോളിന്‍റെ പുതിയ ചിത്രം ജാട്ടിലെ അതിഥി വേഷം അദ്ദേഹം നിരസിച്ചു എന്നാണ് ടോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത സൂചിപ്പിക്കുന്നത്.

ഗോപിചന്ദ് മാലിനേനിയുടെ ബാലയ്യ ചിത്രം വീര സിംഹ റെഡ്ഡി 2023ലെ തെലുങ്കിലെ വന്‍ ഹിറ്റായിരുന്നു. അതിനാല്‍ തന്നെയാണ് സംവിധായകന്‍ ബോളിവുഡ് ചിത്രത്തിലേക്ക് ബാലയ്യയെ വിളിച്ചത്. ഒപ്പം ജാട്ട് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേര്‍സുമായി മികച്ച ബന്ധമാണ് ബാലയ്യയ്ക്ക്. എന്നാല്‍ ഈ ഓഫര്‍ ബാലയ്യ നിഷേധിച്ചുവെന്നാണ് വിവരം. എന്താണ് കാരണം എന്ന് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത തമിഴ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

അതേ സമയം നായകനായി മാത്രമേ അഭിനയിക്കൂ എന്ന ബാലകൃഷ്ണയുടെ തീരുമാനമാണ് ഇതിന് പിന്നില്‍ എന്ന് സൂചനയുണ്ട്. മലയാളത്തില്‍ വന്‍ ഹിറ്റായ ആവേശം തെലുങ്കില്‍ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ ഫഹദ് അഭിനയിച്ച രങ്കണ്ണന്‍ തെലുങ്കില്‍ അവതരിപ്പിക്കാന്‍ ബാലയ്യ വിസമ്മതം പറഞ്ഞത് വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് പുതിയ റിജക്ഷന്‍ വരുന്നത്. 

അതേ സമയം സണ്ണി ഡിയോളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ജാട്ടിന്‍റെ ട്രെയിലർ കഴിഞ്ഞവാരം ഇറങ്ങിയിരുന്നു. ചിത്രം ഏപ്രില്‍ 10നാണ് തീയറ്ററില്‍ എത്തുന്നത്. എസ് തമന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. 

ഇതൊരു കൊച്ചുപടം ആ സൈഡിലൂടെ ഇറങ്ങട്ടെ: ഇഡ്‍ലി കടൈയുടെ കാര്യത്തില്‍ തീരുമാനം എടുത്ത് ധനുഷ് !

തീയതി കുറിച്ചു, ഇനി പോരാട്ടം: തലൈവരെ വെല്ലുമോ ഹൃത്വിക്കും, ജൂനിയര്‍ എന്‍ടിആറും !

By admin