അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; പൊലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു, സംഭവം കോഴിക്കോട്
കോഴിക്കോട്: പൊലീസുകാരനെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ചു. ക്രൈംബ്രാഞ്ചിലെ ജയചന്ദ്രൻ എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പൂതേരി പൊലീസ് കോട്ടേഴ്‌സിനു സമീപത്തു ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് സംഭവം. നടപ്പാതയിലൂടെ പോകുമ്പോൾ പ്രതി ഫൈസൽ അസഭ്യം പറയുകയായിരുന്നു. ഇത് ചോദിച്ചപ്പോഴായിരുന്നു ആക്രണം. ജയചന്ദ്രൻ്റെ പരാതിയിൽ കസബ പൊലീസ് കേസെടുത്തു. പ്രതി ഫൈസൽ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.