Horoscope Today: സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുമോ? അറിയാം ഇന്നത്തെ നിങ്ങളുടെ ദിവസഫലം

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

പുതിയ വീട് വാങ്ങും. വ്യാപാരം തുടങ്ങാൻ പറ്റിയ കാലമാണ്. പഠനത്തിൽ അല സത ഉണ്ടാകും.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)

പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. സാമ്പത്തികാഭിവൃദ്ധി ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. 

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)

ആരോഗ്യ സംരക്ഷണത്തിനായി ജീവിത ക്രമത്തിൽ മാറ്റം വരുത്തും. വരുമാനം വർദ്ധിക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാണ്.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം) 

സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ലഭിക്കും. കടം കൊടുത്ത പണം മടക്കി കിട്ടും. പുതിയ വാഹനം വാങ്ങിക്കും. 

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും.

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)

പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പരീക്ഷയിൽ മികച്ച വിജയം നേടും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. 

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഉല്ലാസ യാത്രയിൽ പങ്കുചേരും. ആരോഗ്യം തൃപ്തികരം. 

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

അയൽപക്കവുമായി നിലനിന്ന തർക്കം  പരിഹരിക്കും. പ്രാർത്ഥന മുടങ്ങാതെ നടത്തുക. ധനസ്ഥിതി തൃപ്തികരമാണ്.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. കൃഷിയിൽ നിന്നും വരുമാനം മെച്ചമാകും. ചിലർക്ക് വീട് വാങ്ങാൻ കഴിയും.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും. ആരോഗ്യം തൃപ്തികരമാണ്. സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും.

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

കുടുംബത്തിൽ ഒരു സന്തതി പിറക്കും. വീടിന്‍റെ അറ്റകുറ്റപ്പണി പൂർത്തിയാക്കും. ആരോഗ്യം തൃപ്തികരമാണ്.

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

ബന്ധുക്കളെ സന്ദർശിക്കും. സഹോദരനെ സഹായിക്കേണ്ടി വരാം. സൗഹൃദങ്ങൾ കൊണ്ട് പ്രയോജനം ലഭിക്കും. 

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

By admin