വീട്ടുവിശേഷങ്ങളും വ്യക്തിജീവിതത്തിലുണ്ടായ സംഭവങ്ങളും പങ്കുവെച്ച് മിനിസ്ക്രീൻ താരം ആൻമരിയ. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. സോഫ്റ്റ്‍വെയർ എൻജിനീയറും വ്ളോഗറുമായ ഷാൻ ജിയോയെ മൂന്നു വർഷങ്ങൾക്കു മുൻപാണ് ആൻമരിയ വിവാഹം ചെയ്തത്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു. തങ്ങൾ ഇപ്പോൾ സെപ്പറേറ്റഡ് ആണ് എന്നും ആൻമരിയഅടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ചും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.
മകൾക്ക് മൂന്നര വയസായപ്പോളാണ് ആദ്യത്തെ ബന്ധം വേർപിരിഞ്ഞതെന്ന് ആൻമരിയ അഭിമുഖത്തിൽ പറഞ്ഞു. അത് തന്റെ വിധിയാണെന്നും അതേക്കുറിച്ച് ഒരുപാട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. ”ഞാൻ ഭയങ്കര ഓപ്പൺ മൈൻഡഡ് ആണ്. അതൊക്കെ വലിയ പ്രശ്‍നമാണോ എന്നറിയില്ല. ഞാൻ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരയും എന്ന് മുൻ ഭർത്താക്കൻമാർ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ വിവാഹത്തിൽ അമ്മായി അമ്മയുടെ ഭാഗത്തു നിന്നും ചെറിയ വിഷമങ്ങൾ ഉണ്ടായിട്ടുണ്ട്. കുത്തുവാക്കുകളൊക്കെ കേട്ടിട്ടുണ്ട്. അല്ലാതെ രണ്ടു പേരുടെയും വീട്ടുകാരും എനിക്ക് ഇപ്പോഴും സപ്പോർട്ട് ആണ്”, ആൻമരിയ പറഞ്ഞു.
”രണ്ടു വിവാഹവും ഡിവോഴ്സിൽ എത്തിയാൽ എന്താണ്? രണ്ടും മൂന്നും നാലും കല്യാണം കഴിക്കുന്നവരില്ലേ? അവർ തമ്മിൽ ഒത്തുപോകാൻ പറ്റാത്തതു കൊണ്ടാകാം. എനിക്കും കുറ്റങ്ങളും കുറവുകളും ഉണ്ടാകാം. ചെറിയ പൊസസീവ്നെസ് ഒക്കെ എനിക്ക് ഉണ്ട്. വിവാഹമോചനത്തിന്റെ കാരണങ്ങളൊന്നും പറയാൻ പറ്റില്ല. അത് എന്റെയും എന്റെ പാർട്‍ണർ ആയിരുന്നവരുടെയും സ്വകാര്യത മാനിക്കുന്നതു കൊണ്ടാണ്. ആദ്യത്തെ വിവാഹത്തിൽ വീട്ടിലെ പ്രശ്നങ്ങളാണ് കുഴപ്പമായത്.
അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ല, ഗൾഫിൽ ആയിരുന്നു, ചിലപ്പോൾ എന്നെയും അങ്ങോട്ട് കൊണ്ടുപോയിരുന്നെങ്കിൽ ഞങ്ങൾ ഇപ്പോഴും ഒന്നിച്ച് ജീവിച്ചേനെ. രണ്ടാമത്തെ വിവാഹം സുഹൃത്തുക്കൾ വഴി വന്ന പ്രൊപ്പോസൽ ആണ്. യൂട്യൂബ് ചാനൽ ഒക്കെ കാണുമ്പോ മനസിലാകും, ഷാൻ ഭയങ്കര കർക്കശക്കാരനാണ്. മോളുമായും ഷാൻ കൂട്ടായിരുന്നു. പക്ഷേ അത്രയും കാർക്കശ്യം അവൾക്കും പറ്റില്ല. ചിലപ്പോൾ സിംഗിൾ മദർ ആയി ജീവിക്കാനായിരിക്കും എന്റെ വിധി, അതിൽ ആരെയും കുറ്റപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല”, ആൻമരിയ കൂട്ടിച്ചേർത്തു.
Read More: വമ്പൻമാര്‍ ഞെട്ടുന്നു, കേരളത്തിനു പുറത്തും കളക്ഷനില്‍ കൊടുങ്കാറ്റായി എമ്പുരാൻ