16 -ാം വയസ്സിൽ വിറ്റത് അമ്മാവൻ, ജീവിതം ലൈം​ഗികത്തൊഴിലാളിയായി, സ്വന്തം വീട്ടിൽ തിരികെയെത്തിയപ്പോൾ കാത്തിരുന്നത്

വെറും 16 വയസുള്ളപ്പോൾ അമ്മാവൻ തന്നെ വിറ്റു, പിന്നീടുള്ള ജീവിതം ലൈം​ഗികത്തൊഴിലാളിയായി. പൊള്ളുന്ന ജീവിതം പങ്കുവച്ച് യുവതി. അന്നുമുതൽ തന്റെ ജീവിതം ഒരു നിരന്തരമായ പോരാട്ടമായിരുന്നു എന്നാണ് യുവതി പറയുന്നത്. വേദനയും അതിജീവനവും ഒപ്പം വീട്ടിലേക്ക്  പോകാനുള്ള അതിതീവ്രമായ ആ​ഗ്രഹവും ഒക്കെ ചേർന്നതായിരുന്നു അവളുടെ ജീവിതം. എന്നാൽ, 16 വർഷത്തിനിപ്പുറം സ്വന്തം വീട്ടുകാരെ കാണാനുള്ള ഭാ​ഗ്യം അവൾക്ക് ലഭിച്ചു. എന്നാൽ, സംഭവിച്ചത് ഒരിക്കലും അവൾ പ്രതീക്ഷിച്ചതായിരുന്നില്ല. 

കണ്ടന്റ് ക്രിയേറ്ററായ അനീഷ് ഭഗതാണ് യുവതിയുടെ വീഡിയോ ഷെയർ ചെയ്തത്. അനിഷ് തന്നെയാണ് യുവതിയെ തന്റെ വീട്ടുകാരുമായി ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് യുവതി തന്റെ കഥ പറയുന്നതാണ്. അമ്മാവനാണ് തന്നെ ഇവിടെ വിറ്റത് എന്നും ലൈം​ഗികത്തൊഴിലാളിയാക്കിയത് എന്നും അവൾ പറയുന്നുണ്ട്. 15 വർഷമായി വീട്ടുകാരെ കണ്ടിട്ടില്ല, അവരെ കാണണം എന്നും പറയുന്നു. 

പിന്നീട് കാണുന്നത് വീട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങളാണ്. കൂടെയുള്ളവരെല്ലാം അവളുടെ വീട്ടുകാർക്ക് നൽകാനായി വിവിധ സമ്മാനങ്ങളും മറ്റും വാങ്ങിവരുന്നതും കാണാം. അവളും സഹോദരനടക്കമുള്ള സമ്മാനങ്ങൾ വാങ്ങുന്നുണ്ട്. പിന്നീട്, അവളുടെ വീട്ടിൽ എത്തുന്നു. എന്നാൽ, അവിടെ നിന്നും അവളെ അവർ തള്ളിയിറക്കുകയാണ് ചെയ്തത്. കരഞ്ഞുകൊണ്ടാണ് അവർ തിരികെ കാറിൽ അനിഷ് ഭ​ഗതിന്റെ അടുത്തെത്തുന്നത്. താൻ അവിടെ നിന്നും പോരുന്നില്ല എന്നും ഒന്നൂടെ ശ്രമിക്കാമെന്നുമാണ് ‌അവൾ പറയുന്നത്. 

 
 
 

 
 
 
 
 

 
 

 
 
 

 
 

A post shared by Anish Bhagat (@anishbhagatt)

എന്നാൽ, നാട്ടുകാർ എന്ത് പറയുമെന്ന് പേടിച്ച് വീട്ടുകാർ അവളെ വീണ്ടും സ്വീകരിക്കാൻ തയ്യാറായില്ല എന്നാണ് വീഡിയോയിൽ പറയുന്നത്. അങ്ങനെ 15 വർഷത്തെ ആ​ഗ്രഹത്തിന് ശേഷം വീട്ടുകാരെ കണ്ടെങ്കിലും വലിയ വേദനയാണ് യുവതിക്കുണ്ടായത്.

നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഇതൊന്നും അവളുടെ തെറ്റായിരുന്നില്ലല്ലോ എന്നും വീട്ടുകാർ അവളെ സ്വീകരിക്കണമായിരുന്നു എന്നും നിരവധിപ്പേരാണ് പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin

You missed