കൊച്ചി ∙ ഇടപ്പള്ളിയിൽ നടുറോഡിൽ മാരകായുധങ്ങളുമായി സ്വകാര്യ ബസ് ജീവനക്കാർ ഏറ്റുമുട്ടി. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കമ്പിവടിയും വാക്കത്തിയും ഉപയോഗിച്ച് ആക്രമണം നടത്തിയ ഇവർ നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഘർഷത്തിനിടെ പറവൂരിൽനിന്നു വന്ന ബസ് അടിച്ചു തകർത്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg